Advertisment

രാമപുരത്ത് എല്‍.ഡി.എഫ്. വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി

New Update

രാമപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാമപുരം പഞ്ചായത്തിലെ 18 വാർഡുകളിലും  കൺവെൻഷനുകളും പൂർത്തിയാക്കി എൽ.ഡി.എഫ്.  ഘടകകക്ഷികളുടെ വാർഡ് തല മീറ്റിംഗുകൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. കേരള കോൺഗ്രസ്(എം) നീണ്ട ഇടവേളയ്ക്ക് ശേഷം എൽ.ഡി.എഫിന് ഒപ്പം ചേർന്ന ശേഷമുള്ള ആദ്യ അസംബ്ലി തെരഞ്ഞെടുപ്പാണിത്.

ആയിരത്തോളം പ്രവർത്തകർ അണിനിരണ പദയാത്രയിൽ നൂറു കണക്കിന് ചെറുപ്പക്കാർ പങ്കെടുത്ത ബൈക്ക് റാലിയും ജനശ്രദ്ധ പിടിച്ചുപറ്റിയരുന്നു. പാലാ നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരും ഏറ്റവും കൂടുതൽ ബൂത്തുകളും ഉള്ളത് രാമപുരം പഞ്ചായത്തിലാണ്. 22 ബൂത്തുകളും ഇരുപത്തിയാറായിരത്തോളം വോട്ടർമാരും ഉണ്ട് ഇവിടെ. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാമപുരത്ത് എൽ.ഡി.എഫിന്  ഭരണം നഷ്ടപ്പെട്ടെങ്കിലും വോട്ടിങ് നിലയിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 3 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും എൽ.ഡി.എഫിനായിരുന്നു വിജയം.

തല കൺവെൻഷനുകളിൽ ഘടകകക്ഷി നേതാക്കളായ ബൈജു ജോൺ പുതിയിടത്തുചാലിൽ, കെ.എസ്.  രാജു, എം.റ്റി. ജാന്റിഷ്, വി.ജി. വിജയകുമാർ, എം.ആർ. രാജു, എം.എ. ജോസ്, സണ്ണി പൊരുന്നക്കോട്ട്, ബേബി ഉഴുത്തുവാൽ, പയസ് രാമപുരം, ബെന്നി ആനത്താരയ്ക്കൽ, ബെന്നി തെരുവത്ത്, അലക്‌സ് തെങ്ങുംപിള്ളിക്കുന്നേൽ, അഡ്വ. എം.വി. സോമിച്ചൻ, രാജാ മാനുവൽ, ജോഷി ഏറത്ത്, ടോമി എബ്രഹാം, സ്മിത അലക്‌സ്, സെല്ലി ജോർജ്, ജയ്‌മോൻ മുടയാരത്ത്, വി.ആർ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisment