Advertisment

കേന്ദ്ര ഏജന്‍സികളെ കൊണ്ടുവന്ന് പ്രതിപക്ഷം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍; കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം ആലോചിക്കുന്നില്ലെന്നും വിജയരാഘവന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: കേന്ദ്രഏജന്‍സികളെ കൊണ്ടുവന്ന് പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിന്റെ സുഗമമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത് അംഗീകരിക്കില്ല.

കേന്ദ്ര ഏജന്‍സികളുടെ തെറ്റായ ഇടപെടലില്‍ പ്രതിഷേധവും ജനകീയപ്രതിരോധവും സംഘടിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നീങ്ങുകയാണ്. ഇക്കാര്യം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. കേന്ദ്രഏജന്‍സികളുടെ ഇടപെടല്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണം നിലവില്‍ ആലോചിക്കുന്നില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Advertisment