Advertisment

ഡോ. മാത്യു കുഴല്‍നാടനെതിരായ വ്യക്തിഹത്യ തിരിച്ചടിയാകുമെന്ന് എല്‍ഡിഎഫ്; സഭയുടെ വക്കാലത്തെടുത്തെന്ന ആരോപണവും തിരിച്ചടിയായി

New Update

publive-image

Advertisment

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന അണികളുടെയും ചില നേതാക്കന്മാരുടെയും നടപടികളില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും കടുത്ത അതൃപ്തി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് അംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയത്.

യാക്കോബായ സഭയ്‌ക്കെതിരേ ഓര്‍ത്തഡോക്‌സ് സഭയുടെ വക്കാലത്ത് എടുത്തിരിക്കുന്നത് മാത്യു കുഴല്‍നാടന്റെ നിയമസ്ഥാപനമാണെന്ന വിമര്‍ശനത്തിന് വസ്തുതയുടെ പിന്തുണയില്ലെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണമാണ് മാത്യു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നതെന്തുകൊണ്ടുതന്നെ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കു പോകുന്നത് സ്വന്തം പല്ലിടകുത്തി നാറ്റിക്കുന്നതുപോലെയാകുമെന്ന് യോഗത്തില്‍ വിമര്‍ശനമുണ്ടായി.

പൈങ്ങോട്ടൂരുള്ള മാത്യുവിന്റെ വീട് റോഡ് കൈയേറിയിട്ടുണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് സിപിഎം അംഗങ്ങള്‍ തന്നെ വ്യക്തമാക്കി. റോഡ് കൈയേറിയിട്ടില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ വ്യക്തിഹത്യയ്ക്ക് ഇറങ്ങുന്നത് തെരഞ്ഞെടുപ്പില്‍ ദോഷമേ ചെയ്യുകയുള്ളൂവെന്ന് യോഗം വിലയിരുത്തി.

മൂവാറ്റുപുഴയുടെ വികസന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി സംഘടിപ്പിക്കപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പങ്കെടുക്കാത്തതിനെയും രൂക്ഷമായ ഭാഷയിലാണ എല്‍ഡിഎഫ് നേതാക്കള്‍ വിമര്‍ശിച്ചത്. ഈ നിയോജകമണ്ഡലത്തിലെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ എതിര്‍ സ്ഥാനാര്‍ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്ന് യോഗ്യം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ സൈബര്‍ ഇടങ്ങളില്‍ മാത്യു കുഴല്‍നാടനെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വ്യക്ത്യധിക്ഷേപമാണ് ഉയര്‍ന്നത്. ഇതില്‍ സിപിഎമ്മിലെ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് യോഗത്തില്‍ എല്‍ദോയ്ക്കും കൂട്ടര്‍ക്കുമെതിരേ ഇത്തരത്തിലുള്ള വിമര്‍ശനമുയരാന്‍ കാരണം.

mathew kuzhalnadan ldf muvattupuzha news
Advertisment