Advertisment

നിയമസഭാ തിരഞ്ഞെടുപ്പ് ;എൽഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥകൾ ഇന്ന് സമാപിക്കും

New Update

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ എൽഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥകൾ ഇന്ന് സമാപിക്കും.

Advertisment

publive-image

എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ തൃശൂരിലും ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലജാഥ തിരുവനന്തപുരത്തുമാണ് സമാപിക്കുന്നത്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥയുടെ സമാപന യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

പിഎസ്‍സി, ആഴക്കടൽ വിവാദങ്ങൾ ചർച്ചയായതിന് ശേഷം പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തന്നെയാകും വരും ദിവസങ്ങളിൽ എൽഡിഎഫിന്‍റെ പ്രചാരണായുധം.

തൃശ്ശൂർ തേക്കിൻകാടിൽ സമാപിക്കുന്ന വടക്കൻ മേഖലാജാഥ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുക.

ldf vikasanamunnetta jadha
Advertisment