കൊല്ലത്ത് ഇവന്‍റെ മാനേജ്മെന്‍റ് വഴി വോട്ടർമാർക്ക് എൽ‍ഡിഎഫ് പണം എത്തിക്കാൻ സാധ്യത ;വാഹന പരിശോധന കർശനമാക്കാൻ കളക്ടറുടെ നിർദ്ദേശം

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, April 20, 2019

കൊല്ലം: കൊല്ലത്ത് ഇവന്‍റെ മാനേജ്മെന്‍റ് വഴി വോട്ടർമാർക്ക് എൽ‍ഡിഎഫ് പണം എത്തിക്കാൻ സാധ്യതയുണ്ടെന്ന പരാതിയെത്തുടർന്ന് വാഹനപരിശോധന കർശനമാക്കാൻ കളക്ടറുടെ നിർദ്ദേശം.

ഇവന്‍റെ മാനേജ്മെന്‍റ് കമ്പനി വഴി വോട്ടർമാക്കിടയിൽ എൽഡിഎഫ് പണം വിതരണം ചെയ്യാൻ സാധ്യതയുണ്ടെന്നും ഒരു എംഎൽഎയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഗൂഢാലോചന നടന്നതെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയടക്കം ഈ ആരോപണം കടുപ്പിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.ഗ്രാമ പ്രദേശങ്ങളിൽ പരിശോധനക്കായി കൂടുതൽ സ്ക്വാഡുകളെ നിയോഗിച്ചു.

×