Advertisment

വി എസ് അച്യുതാനന്ദനെതെിരെ കെ സുധാകരൻ നടത്തിയ അധിക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തം ; സുധാകരന്റെ പ്രതികരണം കോൺഗ്രസിന്റെ നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : വി എസ് അച്യുതാനന്ദനെതെിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി നടത്തിയ അധിക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തം. സുധാകരന്റെ പ്രതികരണം കോൺഗ്രസിന്റെ നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് സിപിഎംഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Advertisment

publive-image

വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയായിരുന്നു വി എസിനെതിരായ കെ സുധാകരന്റെ വിവാദ പരാമർശം. വി എസിനെ അധിക്ഷേപിക്കുന്ന സുധാകരന്റെ പ്രതികണം കോൺഗ്രസിനെ അപഹാസ്യരാക്കുമെന്ന് കോടിയേരി പറഞ്ഞു. വി.എസ് സമാദരണീയനായ നേതാവാണെന്നും കോടിയേരി പറഞ്ഞു.

സുധാകരൻ നിരുപാധികം മാപ്പുപറയണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. വി എസിനെതിരായ സുധാകരന്റെ പരാമർശം പരിശോധിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. കെ സുധാകരന്റെ പരാമർശത്തിനെതിരെ പൊലീസിനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പരാമർശത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. വൈകീട്ട് നടക്കുന്ന പൊതുയോഗത്തിൽ വി എസ് തന്നെ കെ സുധാകരന് മറുപടി പറയുമെന്നാണ് സൂചന.

Advertisment