Advertisment

അന്തർവാഹിനി നവീകരണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തി, നാവികസേനാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്തു

New Update

ഡല്‍ഹി: അന്തർവാഹിനി നവീകരണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാവികസേനയിലെ ഒരു ഉദ്യോഗസ്ഥൻ, നാവികസേനയിലെ രണ്ട് മുൻ ഉദ്യോഗസ്ഥർ, രണ്ട് സ്വകാര്യ വ്യക്തികൾ എന്നിവരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

Advertisment

publive-image

നാവിക സേനയിലെ ഒരു കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ വിരമിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തി. അതിൽ ഒരു കമ്മഡോർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടുന്നു.

വിരമിച്ചവരുമായ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ കുറച്ചുകാലമായി നിരീക്ഷിച്ചിരുന്ന രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ മുംബൈയിലാണ് ജോലി ചെയ്തിരുന്നത്, ഇദ്ദേഹത്തെ അവിടെനിന്നാണ് അവിടെ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും വൃത്തങ്ങൾ അറിയിച്ചു.  എല്ലാ പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് ഡൽഹി, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളിലെ 19 സ്ഥലങ്ങളിലും സിബിഐ പരിശോധന നടത്തി.

cbi
Advertisment