Advertisment

ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷ; ആയിരങ്ങൾ പങ്കെടുത്തു

author-image
admin
New Update

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തിൽ വർഷങ്ങളായി സംഘടിപ്പിച്ച് വരുന്ന ഖുർആൻ പഠന പദ്ധതിയായ ലേൺ ദി ഖുർആൻ പുനരാവർത്തനം ഒന്നാം ഘട്ട ഫൈനൽ പരീക്ഷയിൽ ആയിരത്തിലധികം പരീക്ഷാർത്ഥികൾ പങ്കെടുത്തു. സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകൾ കേന്ദ്രീകരിച്ച് മുപ്പതോളം സെന്ററുകളിലായാണ് പരീക്ഷ നടത്തിയത്.

Advertisment

publive-image

മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ ഓൺലൈൻ സംവിധാനവും നിലവിൽ വന്നതോട് കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങൾ ഈ സംവിധാനത്തിന്റെ ഭാഗമായി മാറി കൊണ്ടിരിക്കുകയാണ്. മത ദേശ ഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട ആൾക്കാർ ഒരുമിച്ച് പങ്കെടുക്കുന്ന ഖുർആൻ വിജ്ഞാന പരീക്ഷ എന്ന പ്രത്യേകതകൂടി മർഹൂം മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വ്യാഖ്യാനത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ലേൺ ദി ഖുർആൻ പാഠ്യപദ്ധതിക്കുണ്ട്.

publive-image

publive-image

സൗദിയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷക്ക് അബ്ദുൽ ഖയ്യൂം ബുസ്‌താനി , സഅദുദ്ദീൻ സ്വലാഹി, ഫൈസൽ ബുഖാരി, അബൂബക്കർ യാമ്പു, മുഹമ്മദ് ഇദ്‌രീസ് സ്വലാഹി, അബ്ദുൽ കലാം മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. പരിശുദ്ധ ഖുർആനിലെ ഇരുപത്തൊമ്പതാം ജുസ്അ് ആയ "തബാറക്ക" ആസ്‌പദമാക്കി നടക്കുന്ന പുനരാവർത്തനം രണ്ടാം ഘട്ട പരീക്ഷാ പാഠ്യപദ്ധതിയുടെ പഠനോപകരണങ്ങൾക്കും ക്ലാസിനെ കുറിച്ചുള്ള വിവരങ്ങൾക്കും ഇസ്‌ലാഹി സെന്ററുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.ഫോൺ : 0 11 403 2355, 050 746 2528, 053 196 2109

publive-image

 

 

Advertisment