ലേണ്‍ ദി ഖുര്‍ആന്‍ പ്രഥമ ഓണ്‍ലൈന്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Wednesday, December 26, 2018
റിയാദ് : റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഈ വര്‍ഷം പുതുതായി ആരംഭിച്ച ലേണ്‍ ദി ഖുര്‍ആന്‍ പ്രഥമ ഓണ്‍ലൈന്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു.സഈദ് കുമരനെല്ലൂര്‍ , അന്‍വര്‍ കുഞ്ഞിമോന്‍, റാഹില അബ്ദുറഹ്മാന്‍ , തസ്നീം ഇ.എച്ച്, ‌ എന്നിവര്‍ 100 മാര്‍ക്കോടെ  ഒന്നാം റാങ്ക് കരസ്ഥമാക്കി. നവംബര്‍ 9,10 ദിവസങ്ങളിലായിരുന്നു ഓണ്‍ലൈന്‍ പരീക്ഷ സംഘടിപ്പിച്ചിരുന്നത്. ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ പരീക്ഷാര്‍ത്ഥികള്‍ക്കും ഇമെയില്‍ വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചതായി ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷ ബോര്‍ഡ്‌ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി അറിയിച്ചു.
പ്രായഭേദമന്യേ നൂറുകണക്കിന് സ്ത്രീപുരുഷന്മാര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന്  പരീക്ഷയില്‍ പങ്കെടുത്തെന്നും  അദ്ദേഹം വിശദീകരിച്ചു. സിലബസ് ക്രമത്തിലുള്ള പാഠഭാഗം ഡൌണ്‍ലോഡ് ചെയ്യാനും അനായാസം രജിസ്റ്റര്‍ ചെയ്യാനുമുള്ള ക്രമീകരണമാണ് www.learnthequran.org എന്ന വെബ്സൈറ്റിലൂടെ ലഭ്യമാക്കിയത് എന്ന്  ഹനീഫ് തോട്ടത്തില്‍ , മുഹമ്മദ്‌ ശഫീഖ് ബാരി, മുനീർ , രഹീല   എന്നിവര്‍ അറിയിച്ചു. 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 100 ഒബ്ജക്ടിവ് ചോദ്യങ്ങളായിരുന്നു ഉള്‍പ്പെടുത്തിയത്.
തബാറക്ക ജുസ്അ് അടിസ്ഥാനമാക്കിയുള്ള രണ്ടാം ഘട്ട ഓണ്‍ലൈന്‍ പരീക്ഷ 2019 നവംബര്‍ മാസത്തില്‍ നടക്കുമെന്നും ആയിരത്തിലധികം ആളുകള്‍ക്ക് ഒരേ സമയം പരീക്ഷ എഴുതാവുന്ന സാങ്കേതിക സംവിധാനം ഒരുക്കുമെന്നും  റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ കെ.ഐ.ജലാല്‍, അബ്ദുറസാഖ് സ്വലാഹി, സഅദുദ്ദീന്‍ സ്വലാഹി എന്നിവര്‍ അറിയിച്ചു.
×