Advertisment

ലേൺ ദി ഖുർആൻ ദേശീയ സംഗമം, പ്രചാരണോദ്‌ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു്‌

author-image
admin
New Update

റിയാദ് : റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ മാർച്ച് 27-ന് നോഫ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഇരുപതാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന്റെ പ്രചാരണ പ്രവർത്തന ങ്ങൾക്ക് തുടക്കമായി . റിയാദിലെ വോക്കോ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചരണോദ്‌ഘാടനം നിർവ്വഹിച്ചു.

Advertisment

publive-image

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഇരുപതാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന്റെ പ്രചാരണോദ്ഘാടനം കേരള നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു--

മാർച്ച് 27, വെള്ളി, രാവിലെ 8.30 മുതൽ രാത്രി 9.00 മണി വരെ നടക്കുന്ന ദേശീയ സംഗമത്തിൽ കേരളത്തിലെയും, സൗദി അറേബ്യയിലെയും പ്രമുഖ പണ്ഡിതന്മാർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാ രിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

അബൂബക്കർ എടത്തനാട്ടുകര , അബ്ദുൽ ഖയ്യൂം ബുസ്താനി, ഫസൽ റഹ്‌മാൻ സിറ്റി ഫ്ളവർ,

കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, അഡ്വ അബ്ദുൽ ജലീൽ , നൗഷാദ് അലി കോഴിക്കോട് ,മുജീബ് അലി തൊടികപ്പുലം , മുഹമ്മദ് കുട്ടി കടന്നമണ്ണ, മുജീബ് ഇരുമ്പുഴി , ജലീല്‍ ആലപ്പുഴ, അറഫാത്ത് തുടങ്ങിയവർ പങ്കെടുത്തു .

 

Advertisment