Advertisment

"ലേൺ ദി ഖുർആൻ നാലാംഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു"

author-image
admin
New Update

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഖുർആൻ പഠന പദ്ധതിയായ ലേൺ ദി ഖുർആനിന്റെ 4-ഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു. സോഷ്യൽ ഡെവലപ്മെന്റ് & ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബത്ഹ കാൾ & ഗൈഡൻസ് സെന്റർ മേധാവി ശൈഖ് സ്വാലിഹ് ബിൻ നാസിർ അൽ ഖത്താഫ് പ്രകാശനം നിർവഹിച്ചു.

Advertisment

publive-image

ഖുർആനിന്റെ യഥാർത്ഥ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന ലേൺ ദി ഖുർആൻ പോലുള്ള വ്യവസ്ഥാപിത പദ്ധതികൾ കൊണ്ട് സാധിക്കുമെന്നും, മലയാളികൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, ഐക്യത്തോടെയും, സമൂഹത്തിന് സഹായകമായും ദീനി പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു

മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഖുർആൻ പഠന വേദിയാണ് ലേൺ ദി ഖുർആൻ. 21 വർഷമായി തുടരുന്ന പഠന പദ്ധതിയുടെ പുനരാവർത്തനത്തിന്റെ നാലാം ഘട്ടത്തിൽ മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുർആൻ വിവരണത്തിന്റെ ജുസ്അ്‌ 27 സൂറത്തുദ്ദാരിയാത്ത് മുതൽ ഹദീദ് വരെയുള്ള പാഠഭാഗമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പാഠപുസ്തകം സൗദി അറേബ്യയിലെ, ജിദ്ദ, യാമ്പു, റിയാദ്, ദമാം, അൽകോബാർ, ജുബൈൽ ഉൾപ്പെടെ വിവിധ പ്രവിശ്യകളിലെ മുപ്പതോളം ലേൺ ദി ഖുർആൻ സെന്ററുകളിൽ ലഭ്യമാണ്. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഏപ്രിൽ രണ്ടാം വാരം പാഠപുസ്തകം ലഭിക്കുന്നതാണ്.

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബൂബക്കർ എടത്തനാട്ടുകര, ജനറൽ സെക്രട്ടറി, അബ്ദുറസാഖ് സ്വലാഹി, ബത്ഹ കാൾ& ഗൈഡൻസ് മലയാളം വിഭാഗം ദാഈ മുഹമ്മദ് കുട്ടി കടന്നമണ്ണ, ലേൺ ദി ഖുർആൻ കോർഡിനേറ്റർ മുഹമ്മദ് സുൽഫിക്കർ എന്നിവർ സംസാരിച്ചു

സെക്രട്ടറിയേറ്റ് അംഗങ്ങളായ അബ്ദുൽ അസീസ് കോട്ടക്കൽ, അഡ്വക്കേറ്റ് അബ്ദുൽജലീൽ, സാജിദ് കൊച്ചി, അബ്ദുൽ വഹാബ് പാലത്തിങ്ങൽ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. സിബ്ഗത്തുള്ള, ഷംസുദ്ദീൻ പുനലൂർ, അറഫാത്ത് കോട്ടയം, ഇക്ബാൽ വേങ്ങര, വാജിദ് ടി.പി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Advertisment