ഗുരു

ലീന അനീഷ്‌
Saturday, March 31, 2018

എരിഞ്ഞമരുന്ന തീക്കനലിനു ചാരെ സ്നേഹത്തിന്‍റെ വിരുന്നൊരുക്കി കാത്തിരിക്കുന്നവനാണ് നമ്മുടെ ഗുരു. സ്വജീവിതം സ്നേഹമെന്ന വികാരത്തില്‍ അലിയിച്ചു ചേർത്ത് കുരിശിന്റെ വിരിമാറിൽ നമുക്കായി ജീവൻ വെടിഞ്ഞ നമ്മുടെ രക്ഷകനായ യേശു , അവിടുന്ന് നമ്മെയും ആ സ്നേഹത്തിന്‍റെ ആഴങ്ങളിലേയ്ക്ക് വിളിക്കുന്നു……….. അനേകര്‍ക്ക് സ്നേഹത്തിന്‍റെ കൂടാരമായിത്തിരാന്‍…………. അവിടുന്ന് നമ്മെയും വിളിക്കുന്നു…….
ആ വിളിക്കായി കാതോര്‍ക്കാം………………

കുരിശിലേ ബലിയോട് ചേർത്ത് വച്ച് നമ്മുടെ എളിയ ജീവിതത്തെയും ദൈവത്തിനു സമർപ്പിക്കാം ……..

അന്ധകാര നിബിഡമായ വര്‍ത്തമാന കാലത്തില്‍ ഹൃദയത്തില്‍ നന്മയുടെ തിരി കൊളുത്താന്‍ ഈ ദുഃഖവെള്ളി ദിനം പ്രേരകമാകുന്നു. തിന്മയില്‍ നിന്ന് നന്മയിലേക്ക് നടന്നടുക്കാന്‍ ഓരോ മനുഷ്യനോടും നിശബ്ദം മന്ത്രിക്കുന്ന ദുഃഖ വെള്ളിയാഴ്ച്ചയുടെ സന്ദേശവും പൊരുളും ഉള്‍ക്കൊള്ളാന്‍ ഏവര്‍ക്കും സാധിക്കുമാറാകട്ടെ. ദുഃഖമാണ് മനുഷ്യ സംസ്‌കാരത്തിന്റെ ഉരകല്ല്. അതില്‍ ഉരുകി തെളിയാതെ ആരുടെ ഹൃദയവും വിശുദ്ധമാകില്ല. ദുഃഖത്തില്‍ സ്ഫുടം ചെയ്‌തെടുത്ത ഈശോയുടെ ജീവിതം നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് ആ മഹത്തായ സന്ദേശമാണ്.

ഏവർക്കും ദുഃഖവെള്ളിയുടെ സഹനത്തിന്റെ നിറവിൽ നിന്നുതിരുന്ന ദൈവാനുഗ്രഹം ആശംസിക്കുന്നു

×