Advertisment

മറ്റുള്ളവരുടെ പാത്രവും ബാത്ത്റൂമും കഴുകാനും ക്യാമറയ്ക്ക് മുൻപിൽ തല്ലുപിടിക്കാനും താൻ ഇല്ല; ബി​ഗ് ബോസിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ലക്ഷ്മി മേനോൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

തമിഴ് ബി​ഗ് ബോസിലെ നാലാം സീസണിലേക്കുള്ള മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുകയാണ്. നടി ലക്ഷ്മി മേനോന്റെ പേരും ഷോയിലേക്ക് ഉയർന്നു കേട്ടിരുന്നു. ഇപ്പോൾ ഇതാ ബി​ഗ് ബോസിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. മറ്റുള്ളവരുടെ പാത്രവും ബാത്ത്റൂമും കഴുകാനും ക്യാമറയ്ക്ക് മുൻപിൽ തല്ലുപിടിക്കാനും താൻ ഇല്ലെന്നാണ് ലക്ഷ്മി കുറിച്ചത്.

Advertisment

publive-image

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് ഷോയിൽ പങ്കെടുക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയത്. 'ബിഗ് ബോസ് ഷോയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. ഇപ്പോഴും എല്ലോഴും മറ്റുള്ളവരുടെ പാത്രമോ ടോയ്‌ലറ്റോ ഞാന്‍ കഴുകാന്‍ പോകുന്നില്ല. ഒരു ഷോയുടെ പേരില്‍ കാമറയ്ക്ക് മുന്നില്‍ തല്ലുകൂടാനും എനിക്കാവില്ല. ഇനി ആരും ഈ വൃത്തികെട്ട ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് പറയില്ലെന്ന് പ്രതീക്ഷിക്കുന്നു.'- ലക്ഷ്മി കുറിച്ചു.

അതിന് പിന്നാലെ എന്നാല്‍ നടിയുടെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി മോശമാക്കി കാണിച്ചു എന്നാരോപിച്ചായിരുന്നു ചീത്തവിളി. വിമർശന സന്ദേശങ്ങൾ കനത്തതോടെ രൂക്ഷഭാഷയിൽ പ്രതികരിച്ച് താരം രം​ഗത്തെത്തി.

ഞാന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ല. ഈ ഷോ ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാൽ എനിക്ക് ഇഷ്ടമല്ല. അതിന് ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടില്‍ ഞാൻ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലെറ്റുമൊക്കെ, ഞാൻ തന്നെയാണ് കഴുകുന്നത്.

ക്യാമറയ്ക്കു മുന്നിൽ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല.’ വിഡിയോയിലൂടെ താരം പറഞ്ഞു.

film news LEKSHMI MENON
Advertisment