Advertisment

ഇരുമ്പാണി കയറി കാല്‍മുറിഞ്ഞു; വകവയ്ക്കാതെ നൃത്തം തുടര്‍ന്നു ലക്ഷ്മി ഗോപാലസ്വാമി

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. സിനിമ പോലെ തന്നെ നൃത്ത ലോകത്ത് സജീവമായി പ്രവര്‍ത്തിക്കുകയാണ് നടിയാണ് ലക്ഷ്മി.

Advertisment

publive-image

 

എന്നാല്‍ താരത്തിന്‍റെ ആരാധകരെ ദുഖകരമാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. നൃത്തോത്സവവേദിയില്‍ നിന്നും ലക്ഷ്മിയുടെ കാലില്‍ ഒരു ഇരുമ്പാണി തുളച്ചു കയറി.

ഇതോടെ സദസ്സിനോട് ക്ഷമ ചോദിച്ച്‌ നൃത്തം താല്‍ക്കാലികമായി നിര്‍ത്തിവച്ച ലക്ഷ്മി ആണിക്കായി തിരഞ്ഞു. സംഘാടനകര്‍ വന്ന് ആണി നീക്കം ചെയ്യുന്നത് വരെ അവര്‍ കാത്തു നിന്നു. മുറിവ് വകവയ്ക്കാതെ ലക്ഷ്മി വീണ്ടും ചുവടുവച്ചു.കൊല്ലം കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളിലെ നൃത്തോത്സവവേദിയിലാണ് സംഭവം.

Advertisment