Advertisment

ചെറുപ്പത്തിൽ എനിക്ക് പ്രായമുള്ളതുപോലെ തോന്നുന്നു. മറ്റാർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ? കൗമാരകാലത്തെ ചിത്രവുമായി ലെന

author-image
ഫിലിം ഡസ്ക്
Updated On
New Update

തനിക്കു ലഭിക്കുന്ന ചെറിയ കഥാപാത്രങ്ങളെപ്പോലും മികച്ച രീതിയിൽ അവതരിപ്പിച്ച് കയ്യടി നേടാറുള്ള നടിയാണ് ലെന. സിനിമയിൽ എത്തി രണ്ട് പതിറ്റാണ്ടു പിന്നിട്ടിട്ടും ലെന കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകർ പറയുന്നത്. മമ്മൂക്കയുടെ പോലെ ലെനയുടെ പ്രായവും റിവേഴ്സ് ​ഗിയറിലാണെന്നാണ് അവരുടെ കണ്ടെത്തൽ. ഇപ്പോൾ തന്റെ പഴയ ചിത്രം പങ്കുവെച്ചു കൊണ്ട് ലെന കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Advertisment

publive-image

ചെറുപ്പത്തിൽ എനിക്ക് പ്രായമുള്ളതുപോലെ തോന്നുന്നു. മറ്റാർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ? എന്ന അടിക്കുറിപ്പിലാണ് ലെന ചിത്രം പങ്കുവെച്ചത്. വലിയ പൊട്ടും ജിമിക്കി കമ്മലും അണിഞ്ഞ കൗമാരക്കാരിയായ ലെനയാണ് ചിത്രത്തിൽ. താരത്തിന്റെ എല്ലാ ആരാധകർക്കും ഇതു തന്നെയാണ് അഭിപ്രായം.

17 വയസിലെ ചിത്രമാണെങ്കിൽ 27 വയസു തോന്നുന്നു എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ലേഡി മമ്മൂട്ടി എന്നും ചിലർ കുറിക്കുന്നുണ്ട്. മറ്റു ചിലരാകട്ടെ തനിക്ക് പ്രായം കൂടുതൽ തോന്നുന്നു എന്ന വിഷമവും താരത്തോട് പങ്കുവെച്ചു.

അതിന് ജീവിതത്തെ സീരിയസായി എടുക്കാതിരുന്നാൽ പ്രായം കുറവു തോന്നും എന്നാണ് ലെന മറുപടിയായി കുറിച്ചത്.

film news actress lena
Advertisment