Advertisment

കേരളത്തില്‍ 273 പേരില്‍ കുഷ്ഠരോഗബാധ

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം 273 പേരില്‍ കുഷ്ഠരോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 21 പേരും കുട്ടികള്‍. കുട്ടികള്‍ക്കിടയിലെ രോഗബാധ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഡിസംബര്‍ അഞ്ചുമുതല്‍ രണ്ടാഴ്ച വീടുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ രോഗികളെ കണ്ടെത്തിയ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. ഇതിനായി ഒരു ആശാവര്‍ക്കറെയും ഒരു വോളന്റിയറെയും നിയോഗിക്കും. ഇവരെത്തി രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് കുഷ്ഠരോഗം നിവാരണം ചെയ്തതായി 2005-ല്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് കുട്ടികളിലെ രോഗബാധ മൂന്നു വര്‍ഷത്തിനിടെ 6.9 ശതമാനത്തില്‍നിന്ന് 9.42 മായി വര്‍ധിച്ചിട്ടുണ്ട്. 2016-17-ല്‍ 36 കുട്ടികളിലും കഴിഞ്ഞവര്‍ഷം 49 കുട്ടികളിലുമാണ് രോഗബാധ കണ്ടെത്തിയത്.

Advertisment