Advertisment

ബിജെപിയെ കൈവിട്ട് കയ്റാന, ഭണ്ഡാര–ഗോണ്ടിയ ; ആശ്വാസമായി പാൽഘർ, നാഗാലാൻഡ്

New Update

Image result for കയ്റാന, ഭണ്ഡാര–ഗോണ്ടിയ

Advertisment

ന്യൂഡല്‍ഹി: നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാഗാലാന്‍ഡിലെ ഏക സിറ്റിങ് സീറ്റിലും മഹാരാഷ്ട്രയിലെ പാല്‍ഘറിലും വിജയിച്ച ബിജെപി സഖ്യത്തിന് സിറ്റിങ് സീറ്റായ ഉത്തര്‍പ്രദേശിലെ കയ്‌റാനയും മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയയും നഷ്ടപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി തബസും ഹസനാണ് കെയ്‌റാനയില്‍ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റായ മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിച്ച എന്‍സിപി സ്ഥാനാര്‍ഥിയും വിജയിച്ചു.

നാലു ലോക്‌സഭാ മണ്ഡലങ്ങളിലും തുടക്കത്തില്‍ ലീഡു നേടിയ ബിജെപിയെ ഞെട്ടിച്ച് ഉത്തര്‍പ്രദേശിലെ കയ്‌റാന, മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയ എന്നിവയ്ക്കു പിന്നാലെ നാഗാലാന്‍ഡിലും പ്രതിപക്ഷം മുന്നിലെത്തിയിരുന്നു. എന്നാല്‍, നാഗാലാന്‍ഡില്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ചു. ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിപിപി സ്ഥാനാര്‍ഥിയുടെ വിജയം. അതേസമയം, മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ശിവസേനയുടെ വെല്ലുവിളി മറികടന്ന് ബിജെപി സ്ഥാനാര്‍ഥി രാജേന്ദ്ര ഗാവിത് 29,572 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലാണ് പൂര്‍ത്തിയായത്.

Advertisment