ഇരുനൂറ് കോടി ബഡ്ജറ്റില്‍ സിനിമ ചെയ്യണം! തന്റെ ആ വലിയ ആഗ്രഹം വെളിപ്പെടുത്തി ആസിഫ് അലി

ഫിലിം ഡസ്ക്
Tuesday, June 12, 2018

Image result for asif ali

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളായി ഉയര്‍ന്ന താരമാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ഋതു എന്ന ചിത്രത്തിലെൂടെ തുടങ്ങിയ നടന്‍ സിനിമാ പാരമ്പര്യമൊന്നും ഇല്ലാതെയായിരുന്നു മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. നായകനായും പ്രതിനായകനായം സഹനടനായും ആസിഫ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Image result for asif ali

തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കു ശേഷം ആസിഫിന് ഇപ്പോള്‍ ഹിറ്റുകളുടെ സമയമാണ്. കഴിഞ്ഞ വര്‍ഷമിറങ്ങിയ സണ്‍ഡേ ഹോളിഡേ മുതല്‍ ശ്രദ്ധേയ ചിത്രങ്ങളാണ് ആസിഫിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബിടെക്ക് എന്ന ചിത്രമായിരുന്നു ആസിഫിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.അടുത്തിടെ തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹത്തെക്കുറിച്ച് ആസിഫ് തുറന്നു പറഞ്ഞിരുന്നു.

Image result for asif ali

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെയായിരുന്നു ആസിഫ് തന്റെ ആ വലിയ ആഗ്രഹം തുറന്നു പറഞ്ഞത്.ഒരു ഇരുനൂറ് കോടി മുതല്‍മുടക്കുളള ചിത്രത്തില്‍ അഭിനയിക്കുക എന്നതാണ് തന്റെ എറ്റവും വലിയ ആഗ്രഹമെന്നാണ് ആസിഫ് പറഞ്ഞത്. ചരിത്ര സിനിമകള്‍ നിരവധി മലയാളത്തില്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആസിഫ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

 

ബിടെക്ക്

ഒരു താരം എന്നതിനേക്കാള്‍ നടനെന്ന നിലയിലുളള വളര്‍ച്ചയ്ക്കാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും അഭിമുഖത്തില്‍ ആസിഫ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സിനിമകളുടെ തിരഞ്ഞെടുപ്പ് കൂടുതല്‍ നന്നാക്കാനാവുന്നുണ്ട്. തിരഞ്ഞെടുപ്പിനുളള അവസരം ലഭിക്കുമ്പോള്‍ കഥാപാത്രങ്ങളുടെ വൈവിദ്ധ്യത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കാറുളളതെന്നും ആസിഫ് അലി അഭിമുഖത്തില്‍ പറഞ്ഞു.

×