ദില്ലി: പ്രധാനമന്ത്രിയുടെ ജീവിതം പറയുന്ന ചിത്രം പിഎം നരേന്ദ്ര മോദിയുടെ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചെന്നും ഇവരുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ്.
പിഎം നരേന്ദ്ര മോദിയുടെ പ്രൊഡക്ഷന്‍ ഹൗസിനും മ്യൂസിക് കമ്പിനിക്കും ചിത്രത്തിന്റെ പരസ്യം പ്രസിദ്ധീകരിച്ച രണ്ട് പ്രധാന പത്രങ്ങള്‍ക്കുമെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ചെന്ന് വ്യക്തമായതോടെയാണ് നോട്ടീസ്.
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മുമ്പ് മീഡിയ സര്‍ട്ടിഫിക്കേഷന്റെയും മോണിറ്ററിംഗ് കമ്മിറ്റിയുടേയും സാക്ഷ്യപത്രം വേണമെന്നും ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറങ്ങുന്ന രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കാന് കഴിയുമെന്നും രണ്‍ബീര്‍ സിംഗ് പറഞ്ഞു.