Advertisment

തുമ്പപ്പൂവിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തവര്‍ക്കായി

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഓണത്തിന് മാത്രം തുമ്പയെ ഓര്‍ത്താല്‍ പോര. ആരോഗ്യത്തിന് ഈ കുഞ്ഞന്‍ ചെടി നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. കാരണം അത്രക്കും ആരോഗ്യ പ്രതിസന്ധികളാണ് തുമ്പച്ചെടി നിങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നത്. എന്തൊക്കെ വെല്ലുവിളികളെ ഇല്ലാതാക്കുന്നതിന് വേണ്ടി തുമ്പ സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

Advertisment

publive-image

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക തുമ്പ ഉപയോഗിക്കാവുന്നതാണ്. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് തുമ്പ. വിര ശല്യത്തെ ഇല്ലാതാക്കുന്നതിനും വയറു വേദന പോലുള്ള അസ്വസ്ഥതകള്‍ക്കും മികച്ചതാണ് തുമ്പ.ഒരു പിടി തുമ്പപ്പൂ പറിച്ചെടുത്ത് വെള്ളത്തുണിയില്‍ കിഴി കെട്ടുക. ഇത് പാലിലിട്ടു തിളപ്പിച്ച് ഈ പാല്‍ കുട്ടികള്‍ക്കു കൊടുക്കാവുന്നതാണ്. ഇത് കുട്ടികളിലെ വിരശല്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വയറുവേദനയ്ക്കും നല്ലൊരു മരുന്നാണ് തുമ്പപ്പൂപ്പാല്‍. ഇത് തുമ്പപ്പൂ പാലില്‍ അരച്ചു കഴിച്ചാലും മതി. ഇത് കൂടാതെ തുമ്പയുടെ നീര് പാലില്‍ മിക്‌സ് ചെയ്ത് കഴിച്ചാലും മതി. ഇതിലൂടെ വയറു വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. തുമ്പയുടെ ഇലയും പൂവും ഇടിച്ചു പിഴിഞ്ഞ് ഇതില്‍ പാല്‍ക്കായം ചേര്‍ത്തു നല്‍കുന്നതും കുട്ടികളിലേയും മുതിര്‍ന്നവരിലേയും വിരശല്യത്തിന് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇത് ശീലമാക്കാവുന്നതാണ്.

ദഹന പ്രശ്‌നങ്ങളോടൊപ്പം ഉണ്ടാവുന്ന ഒന്നാണ് അസിഡിറ്റിയും ഗ്യാസും എല്ലാം. തുമ്പയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. വയറു തണുപ്പിയ്ക്കാനും നെഞ്ചെരിച്ചിലിനുമെല്ലാം ഉത്തമമായ ഒരു മരുന്നാണിത്. എത്ര വലിയ ദഹന പ്രശ്‌നത്തേയും അസ്വസ്ഥതയേയും ഞൊടിയിടക്കുള്ളില്‍ ഇല്ലാതാക്കുന്നതിന് തുമ്പചേര്‍ത്ത വെള്ളം മികച്ചത് തന്നെയാണ്. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുന്നു എന്നുള്ളതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

സൈനസൈറ്റിസിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് തുമ്പ. തുമ്പപ്പൂവിട്ട് കാച്ചിയ വെളിച്ചെണ്ണ നിറുകയില്‍ തേയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മറുമരുന്നാണ്. ഇത് കൂടാതെ തുമ്പയില ചതച്ച് നീരെടുത്ത് സൂര്യോദയത്തിനു മുന്‍പ് മൂക്കില്‍ രണ്ട് ദ്വാരത്തിലും ഇറ്റിക്കുന്നത് സെറ്റസൈറ്റിസിനുള്ള നല്ലൊരു ഒറ്റമൂലിയാണ്. ഇതു കാരണമുണ്ടാകുന്ന തല വേദനയ്ക്കും ഇതൊരു നല്ല മരുന്നാണ്. അതുകൊണ്ട് സംശയിക്കാതെ ഈ നാടന്‍ ഒറ്റമൂലിയെ കൂടെക്കൂട്ടാവുന്നതാണ്.

പ്രസവ ശേഷം സ്ത്രീകളില്‍ വയറ് ചാടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് തുമ്പ. തുമ്പയില തോരന്‍ വെച്ച് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ അമിത വയറിനേയും കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. തുമ്പയിലയിട്ട് തോരന്‍ വെച്ച് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. തുമ്പയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ പ്രസവ ശേഷം കുളിയ്ക്കുന്നത് ശരീരം പെട്ടെന്നു സുഖപ്പെടാനും അണുബാധകള്‍ തടയാനും ഏറെ നല്ലതാണ്. ഗര്‍ഭപാത്രശുദ്ധിക്കും ഇത് വളരെയധികം മികച്ചതാണ്.

leucas aspera
Advertisment