Advertisment

ചുരുട്ടി മടക്കി ഒതുക്കി വയ്ക്കാം എല്‍ജിയുടെ പുതിയ മോഡല്‍ ടിവി: 2019 ല്‍ വിപണിയിലെത്തും

author-image
admin
Updated On
New Update

ചുരുട്ടി മടക്കി വെക്കാവുന്ന പുതിയ മോഡല്‍ ടിവിയുമായ് എല്‍ജി. എക്കാലത്തും ഉല്‍പന്നങ്ങളില്‍ പുതുമ നിറയ്ക്കാന്‍ ശ്രമിക്കുന്ന എല്‍ജി ഇപ്പോഴിതാ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്രകാരം മടക്കി സൂക്ഷിക്കാവുന്ന ഘടനയില്‍ പുതിയ ടിവി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു.

publive-image

65 ഇഞ്ച് വലിപ്പമുള്ള ടിവി 2019 ഓടെ വിപണിയില്‍ എത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എല്‍സിഡി സ്‌ക്രീനുമായി താരതമ്യം ചെയ്താല്‍ ഇവയ്ക്ക് കൂടുല്‍ മികച്ച ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയും. മാത്രമല്ല, മടക്കാനും എളുപ്പമാണ്. ഇതോടൊപ്പം 5ജി വയലന്‍സ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും കമ്പനി ആരംഭിച്ചു കഴിഞ്ഞു.

Advertisment