ബയോ ബബിള്‍ മടുപ്പിക്കുന്നു ! ലയാം ലിവിങ്സ്റ്റണ്‍ നാട്ടിലേക്ക് മടങ്ങി; രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി

സ്പോര്‍ട്സ് ഡസ്ക്
Wednesday, April 21, 2021

മുംബൈ: തുടര്‍ച്ചയായ ബയോ ബബിളില്‍ താന്‍ മടുത്തുവെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്‌സ്റ്റണ്‍ നാട്ടിലേക്ക് മടങ്ങി. വിവിധ പര്യടനങ്ങള്‍ മൂലം കഴിഞ്ഞ ആറു മാസങ്ങളിലായി താരം വിവിധ ബബിളുകളിലാണ്. ലിവിങ്സ്റ്റണിന്റെ തീരുമാനം മനസിലാക്കുന്നുവെന്നും അദ്ദേഹത്തെ തുടര്‍ന്നും പിന്തുണക്കുമെന്നും റോയല്‍സ് അറിയിച്ചു.

ലിവിങ്‌സ്റ്റണ്‍ മടങ്ങിയത് രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. നേരത്തെ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് പരിക്കേറ്റ് മടങ്ങിയിരുന്നു. പരിക്കില്‍ നിന്ന് മുക്തനായ ജോഫ്ര ആര്‍ച്ചര്‍ ഉടനെ ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

×