Advertisment

ന​ടി​മാ​ര്‍ മ​ന​സ് തു​റ​ന്നാ​ല്‍ ദ​ന്ത​ഗോ​പു​ര​ങ്ങ​ള്‍ ത​ക​ര്‍​ന്നു​വീ​ഴു​മെ​ന്ന് ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍

New Update

Image result for ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍

Advertisment

ക​ണ്ണൂ​ര്‍: മീ ​ടു വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ടി​മാ​ര്‍ മ​ന​സ് തു​റ​ന്നാ​ല്‍ സി​നി​മാ​ലോ​ക​ത്തെ പ​ല ദ​ന്ത​ഗോ​പു​ര​ങ്ങ​ളും ത​ക​ര്‍​ന്ന​ടി​യു​മെ​ന്ന് സി​നി​മാ നി​ര്‍​മാ​താ​വ് ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍.

സി​നി​മാ ഷൂ​ട്ടിം​ഗി​നി​ട​യി​ല്‍ ന​ടി പീ​ഡ​ന​ശ്ര​മ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ വേ​ട്ട​ക്കാ​ര​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന വോ​യ്സ് മെ​സേ​ജ് ഗ്രൂ​പ്പി​ലി​ടു​ക​യും വേ​ട്ട​ക്കാ​ര​നാ​യ പ​യ്യ​നെ പാ​വ​മാ​യി ചി​ത്രീ​ക​രി​ച്ച്‌ ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ക​യും ചെ​യ്ത പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ബാ​ദു​ഷ​യ്ക്കെ​തി​രേ​യും, അ​ക്ര​മി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത ഫെ​ഫ്ക സെ​ക്ര​ട്ട​റി ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നും ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ന​ടി​മാ​ര്‍ പ​ത്ത് ശ​ത​മാ​നം കാ​ര്യ​ങ്ങ​ള്‍​പോ​ലും തു​റ​ന്നു​പ​റ​ഞ്ഞി​ട്ടി​ല്ല. പ​തി​നേ​ഴി​ലേ​റെ സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ച ത​നി​ക്ക് പ​ല സം​ഭ​വ​ങ്ങ​ളും ഇ​ന്ന​ലെ​യെ​ന്ന​പോ​ലെ ഓ​ര്‍​മ​യു​ണ്ട്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​വ​രാ​ണ് പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍​മാ​ര്‍. അ​വ​ര്‍​ത​ന്നെ പ്ര​ശ്ന​ക്കാ​രാ​കു​ന്പോ​ള്‍ വേ​ലി ത​ന്നെ വി​ള​വ് തി​ന്നു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​കു​ന്ന​ത്. സി​നി​മാ​ന​ടി​മാ​രു​ടെ​യും സ​ഹ​ന​ടി​മാ​രു​ടെ​യും കി​ട​പ്പു​മു​റി​യു​ടെ വാ​തി​ല്‍ മു​ട്ടി​യ സം​ഭ​വ​ങ്ങ​ള്‍ പ​ല​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ബ​ഷീ​ര്‍ പ​റ​ഞ്ഞു.

ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി​ക്കെ​തി​രേ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ന്പ് സ​മാ​ന​മാ​യ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. അ​ന്ന് ഫെ​ഫ്ക കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​മാ​യി​രു​ന്നി​ല്ലെ​ന്നും ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍ വ്യ​ക്ത​മാ​ക്കി.

Advertisment