Advertisment

ലിബിന് സൗഹൃദവേദി നിർമ്മിച്ചു നല്കുന്ന സ്നേഹക്കൂട് കാണാൻ എംഎൽഎ എത്തി. ലിബിൻ്റെ വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കുന്നതിന് 10 ലക്ഷം രൂപ...

New Update

publive-image

Advertisment

ചെങ്ങന്നൂർ: ജന്മനാ കിടപ്പ് രോഗിയായ ലിബിമോന് (30) സൗഹൃദ വേദി നിർമ്മിച്ചു നല്കുന്ന 'സ്നേഹക്കൂടിൻ്റെ ' നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി സജി ചെറിയാൻ എം.എൽ.എ എത്തി.

ചെങ്ങന്നൂർ ആല ചിറമേൽ ഓട്ടോ ഡ്രൈവറായ ബാബുവിന്റെയും ആലീസിൻ്റെയും മകനായ ലിബിൻ്റെ വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കുന്നതിന് നേരത്തെ അനുവദിച്ച 5 ലക്ഷം രൂപയ്ക്ക് പുറമെ 5 ലക്ഷം രൂപ കൂടി അനുവദിച്ചു.

ആലാ രാജൻ, സനൽ രാഘവൻ, വാർഡ് അംഗം രാജീവ് ടി.സി, എം.ജി.ശ്രീകുമാർ, രമേശ് പറമ്പുംതറ, രാജൻ കൊച്ചുകണ്ണാട്ട്, വി.എസ്.ഗോപാലകൃഷ്ണൻ, ശശി കല്ലൂത്തറ എന്നിവരും എത്തിയിരുന്നു.

തിരുവോണനാളിൽ തുടക്കം കുറിച്ച 'സ്നേഹക്കൂടി 'ൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. സൗഹൃദ വേദി ക്രിസ്മസ് ദിനത്തിൽ തിരുവല്ല കറ്റോട് തലപ്പാലയിൽ അന്ധനായ ജോസിന് നിർമ്മിച്ചു നല്കിയ ഭവനത്തിൻ്റെ താക്കാൽ ദാനം വൈക്കം വിജയലക്ഷ്മി നിർവഹിച്ചിരുന്നു.

2018ലെ സമാനതകളില്ലാത്ത മഹാപ്രളയത്തിന്റെ ഭീകര മുഖം കണ്ട ഒരു കുടുംബമാണ് ലിബി മോന്റെ കുടുംബം. ഒരു മഴ പെയ്താൽ പെട്ടന്ന് ഈ വീട്ടിൽ വെള്ളം കയറും. വീട്ടിലേക്ക് എത്തുവാൻ നല്ല വഴിയും ഇല്ല. ഇവർക്ക് പ്രളയത്തെ അതിജീവിക്കത്തക്ക വീടും ഇല്ല.

ചെങ്ങന്നൂർ ആല ചിറമേൽ ഓട്ടോ ഡ്രൈവറായ ബാബുവിന്റെ വരുമാനമാണ് കുടുംബത്തിന്റെ ആകെയുള്ള ആശ്രയം. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കി പ്രളയത്തെ അതിജീവിക്കുവാൻ കഴിയുന്ന നിലയിൽ ഉള്ള സൗകര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് തിരുവോണ നാളിൽ സാമൂഹ്യ പ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ ഉള്ള സൗഹൃദ വേദി മുന്നോട്ടു വന്നത്.

കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ സഹകരണത്തോടെ നിലവിലുള്ള വീടിനോട് ചേർന്ന് ശുചിമുറിയോട് കൂടിയുള്ള മുറിയുടെ നിർമ്മാണം ആരംഭിച്ചത്. ഇപ്പോൾ തട്ടിൻ്റെ വാർക്ക പൂർത്തിയായി. തറയുടെ കോൺക്രീറ്റ് നടക്കുന്നു. ചെങ്ങന്നൂർ കോടുകുളഞ്ഞി അമൃതാ ബിൽഡേഴ്സിനാണ് നിർമ്മാണ ചുമതല.

ലിബിൻ്റെ മാതാവ് ആലീസ് ബാബുവിൻ്റെ പേരിൽ ഫെഡറൽ ബാങ്ക് ആലാ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്:

115901OOO73177.

IFSC code. FDRL0001159.

Phone 7306582782

 

alappuzha news
Advertisment