Advertisment

വെള്ളപൊക്കത്തെ ലിബിന് ഇനി അതിജീവിക്കുന്നതിന് സൗകര്യമൊരുക്കുന്ന പ്രവൃത്തിക്ക് തിരുവോണ നാളിൽ തുടക്കമാകും

New Update

publive-image

Advertisment

ചെങ്ങന്നൂർ: വെള്ളപൊക്കത്തെ ലിബിന് ഇനി അതിജീവിക്കുന്നതിന് സൗകര്യമൊരുക്കുന്ന പ്രവൃത്തിക്ക് തിരുവോണ നാളിൽ തുടക്കമാകും. 2018 ലെ മഹാപ്രളയത്തിൽ ഏറ്റവും കുടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ആലാ പഞ്ചായത്തിലെ ഒന്നാം വാർഡ്.

പ്രളയത്തിൽ ഈ പ്രദേശത്തെ എല്ലാ വീടുകളിലും വെള്ളം കയറിയിരുന്നു. ചിറമേൽ ബാബു വിൻ്റെ കുടുംബം താമസിക്കുന്നത് ഏറെ താഴ്ന്ന പ്രദേശമായ ചാലുംപാടം പാടശേഖരത്തിന്റെ മധ്യത്തിലാണ്.

ബാബുവിൻ്റെ മകനായ ലിബിൻ ജൻമനാ കിടപ്പ് രോഗിയാണ്. ഒരു മഴ പെയ്താൽ പെട്ടന്ന് ഈ വീട്ടിൽ വെള്ളം കയറും. വീട്ടിലേക്ക് എത്തുവാൻ നല്ല വഴിയും ഇല്ല.

മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് 5 ലക്ഷം രൂപ സജി ചെറിയാൻ എംഎൽഎ ഫണ്ടിൽ നിന്നും പാണ്ടിപ്പുറത്ത് പടി - വാഴത്തറ പടി റോഡിന് വേണ്ടി അനുവദിച്ചു.

2018 ലെ പ്രളയത്തിൽ വലിയ ചെമ്പ് പാത്രത്തിൽ കയറ്റിയാണ് ബാബുവിൻ്റെ ഇളയ മകൻ ലിബിനെ (36) രക്ഷാപ്രവർത്തകർ ദുരിതാശ്വാസ കേന്ദ്രത്തിലെത്തിച്ച് ജീവൻ രക്ഷപെടുത്തിയത്.

പ്രളയത്തെ അതിജീവിക്കത്തക്ക വീടും ഇല്ല.ഓട്ടോ ഡ്രൈവറായ ബാബുവിൻ്റെ തുച്ഛമായ വരുമാനം കൊണ്ട് ആ സ്വപ്നം സാധ്യമല്ല. പ്രവാസിയായിരുന്ന ലിബിൻ്റെ സഹോദരൻ എബി ഇപ്പോൾ തൊഴിൽ രഹിതനാണ്.

വെള്ളം പൊങ്ങിയാൽ ലിബിന് ബുദ്ധിമുട്ട് ഉണ്ടാകാത്ത നിലയിൽ ഒരു സുരക്ഷിത സംവിധാനം ഒരുക്കുവാനാണ് ജനകീയ സമിതിയും സൗഹൃദവേദിയും രംഗത്ത് വന്നിരിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തന മനസ്ഥിതിയുളളവരുടെ സഹകരണത്തോടെ പ്രളയത്തെ അതിജീവിക്കാൻ നിലവിലുള്ള വീടിന് മുകളിൽ ശുചി മുറിയോട് കൂടിയുള്ള ഒരു മുറി നിർമ്മിക്കുകയാണ് ആദ്യ ലക്ഷ്യം.

തിരുവോണ ദിനത്തിൽ 3 മണിക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ജനകീയ സമിതി ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിക്കും.

ഗ്രാമപഞ്ചായത്തംഗം രമാ രാമചന്ദ്രൻ ,സിബി സാം തോട്ടത്തിൽ, ആല രാജൻ, ബിജു ടി. ചെറുകോൽ, സനൽ രാഘവൻ, ഷാജി ആലുവിള ,വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ എന്നിവർ പങ്കെടുക്കും.

ലിബിമോൻ്റെ മാതാവ് ആലീസ് ബാബുവിൻ്റെ പേരിൽ ഫെഡറൽ ബാങ്ക് ആലാ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

A/c No: 115901OOO73177

IFSC code: FDRL0001159

Phone: 7306582782

 

charity
Advertisment