Advertisment

ലിബിയയിലെ ആഭ്യന്തര യുദ്ധത്തിൽ 25 പേർ കൊല്ലപ്പെട്ടു....മൂവായിരത്തിലധികം പേർ പാലായനം ചെയ്തു....ട്രിപ്പോളിയിലെ വിമാനത്താവളം അടച്ചു

New Update

ട്രിപ്പോളി: ലിബിയയിലെ ആഭ്യന്തരയുദ്ധത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മൂവായിരത്തില്‍ കൂടുതല്‍ പേര്‍ പലായനം ചെയ്തു.

Advertisment

തലസ്ഥാനമായ ട്രിപ്പോളിയ്ക്കും ചുറ്റും ഉപരോധം തീര്‍ത്തിരിക്കയാണ് വിമതസൈന്യം.ഇന്നലെ നടന്ന വ്യോമാക്രമണത്തെ തുടര്‍ന്ന് ട്രിപ്പോളിയിലെ വിമാനത്തവളം അടച്ചു.

publive-image

ഗദ്ദാഫിയുടെ ഭരണകാലത്ത് സൈനികമേധീവിയായിരുന്ന ജനറല്‍ ഖലീഫ ഹഫ്താറിന്‍റെ നേതൃത്വത്തിലാണ് വിമതസൈന്യം ട്രിപ്പോളി പിടിച്ചടക്കാനൊരുങ്ങുന്നത്.

രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. ഗദ്ദാഫിയുമായി പിണങ്ങി അമേരിക്കയില്‍ അഭയം തേടിയ ജനറല്‍ ഹഫ്താര്‍ ഗദ്ദാഫിയുടെ മരണശേഷമാണ് തിരിച്ചെത്തിയത്.

പ്രധാനമന്ത്രി ഫായേസ് അല്‍ സെറാജിന്റ സര്‍ക്കാരിനെ അംഗീകരിക്കാത്ത സായുധസംഘങ്ങളുടെ പിടിയിലാണിന്ന് ലിബിയ. മനുഷ്യക്കടത്തും അടിമക്കച്ചവടവും അരങ്ങുവാഴുന്ന രാജ്യത്തിന് ആവശ്യം സൈനികഭരണമാണെന്നാണ് ജനറല്‍ ഹഫ്താറിന്‍റെ വാദം.

Advertisment