Advertisment

ലിബിയൻ സയാമീസ് ഇരട്ടകൾക്ക് ശസ്ത്രക്രിയ വ്യാഴാഴ്ച റിയാദില്‍ നടക്കും.

author-image
admin
Updated On
New Update

റിയാദ്: സൗദിഅറേബ്യയിലെ റിയാദിൽ ലിബിയൻ സയാമീസ് ഇരട്ടകളെ വ്യാഴാഴ്ച വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമാക്കും. മെഡിക്കൽ സർജിക്കൽ സംഘം മേധാ വി ഡോ. അബ്ദുല്ല അൽറബീഇയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിനുശേഷമാണ് ലിബിയൻ സയാമീസുകളായ അഹ്മദ്, മുഹമ്മദ് കുട്ടികളുടെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.

Advertisment

publive-image

റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുൽ അസീസ് മെഡി ക്കൽ സെന്റർ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷാലിറ്റി ആശുപത്രിയിൽ വെച്ചായിരിക്കും ശസ്ത്രക്രിയ നടത്തുക . അടിവയറും ഇടുപ്പും ഒട്ടിച്ചേർന്ന നിലയിലാണ് കുട്ടികളെന്ന് ഡോ. അൽറബീഅ പറഞ്ഞു. കുട്ടികളുടെ ശാരീരിക അവസ്ഥകളും വേർ പെടുത്തൽ ശസ്ത്രക്രിയയുടെ വിജയ സാധ്യതകളും പിതാവിനെ അറിയിക്കുകയും ശസ്ത്രക്രിയക്കായി അദ്ദേഹത്തിൻ്റെ സമ്മതപത്രവും വാങ്ങിയിട്ടുണ്ട്.

സങ്കീർണമായ ശസ്ത്രക്രിയക്ക് 11 ഘട്ടങ്ങളായി 15 മണിക്കൂർ വേണ്ടിവരും. മെഡിക്കൽ സർജിക്കൽ വിദഗ്ധർ, സാങ്കേതിക വിഗദ്ധർ, നഴ്സിങ് സ്റ്റാഫ് എന്നിവരുൾപ്പെട്ട 35 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തുക.  70 ശതമാനം വിജയം പ്രതീക്ഷി ക്കുന്നതായും ഡോ. അൽറബീഅ് പറഞ്ഞു. ഒരു മാസം മുമ്പാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്നാണ് ലിബിയൻ സയാമീസുകളെ സൗദി അറേബ്യയിൽ എത്തിച്ചത്

Advertisment