Advertisment

കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് ഇനി പ്രത്യേക സമിതി

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് ഇനി പ്രത്യേക സമിതി .പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനും പുതുക്കുന്നതിനും സമിതിയെ നിയോഗിക്കണമെന്ന് വലീദ് അല്‍ തബ്തബി എംപി നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. ഈ നിര്‍ദേശത്തിനാണ് ആഭ്യന്തര പ്രതിരോധ സമിതി അംഗീകാരം നല്‍കിയത്.

Advertisment

publive-image

പ്രവാസികൾക്കു ഡ്രൈവിങ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകൾ അനുസരിച്ചാണോ എന്നു പരിശോധിക്കുകയാകും സമിതിയുടെ ചുമതല. കുവൈറ്റിൽ വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഉപാധികളുണ്ട്.

600 ദിനാർ ശമ്പളം, രണ്ടുവർഷമായി കുവൈത്തിൽ താമസം, ബിരുദം എന്നിവയാണു വ്യവസ്ഥകൾ. അതേസമയം കുവൈറ്റിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ, വീടുകളിലെ ഡ്രൈവർമാർ, ഡോക്ടർമാർ, ജഡ്ജിമാർ, എൻ‌ജിനീയർമാർ, കുട്ടികളുള്ള വീട്ടമ്മമാർ, മെസഞ്ചർമാർ തുടങ്ങിയവർക്ക് ഇവ ബാധകവുമല്ല.

kuwait kuwait latest
Advertisment