Advertisment

ബീഫ് കറിയുടെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ക്യാന്റീന്‍ ജീവനക്കാരനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

New Update

publive-image

Advertisment

ആലപ്പുഴ: ബീഫ് കറിയുടെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചേര്‍ത്തല കെഎസ്ആര്‍ടിസി ക്യാന്റീന്‍ ജീവനക്കാരനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം.

തണ്ണീര്‍മുക്കം സ്വദേശി അനില്‍കുമാറിനെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2011 ഡിസംബര്‍ 29ന് രാത്രിയിലായിരുന്നു സംഭവം നടന്നത്.

ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച ഇയാള്‍ പൊറോട്ടയും ബീഫും കഴിക്കുകയായിരുന്നു. തുടര്‍ന്ന് ബില്ല് ലഭിച്ചപ്പോള്‍ ബീഫ് കറിക്ക് വില കൂടുതലാണെന്ന് പറഞ്ഞ് ഡൊമിനിക്ക് എന്ന ജീവനക്കാരനുമായി തര്‍ക്കിച്ചു. പിന്നീട് ഇയാള്‍ പുറത്തേക്കു പോയി.

എന്നാല്‍ ജോലി കഴിഞ്ഞ് ഡൊമിനിക് പുറത്തിറങ്ങുന്നതുവരെ അനില്‍ കുമാര്‍ പുറത്ത് കാത്തുനിന്നു. പിന്നീട് ഡൊമിനിക്കിനെ കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയായിരുന്നു.

28 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ജീവപര്യന്തം തടവിനൊപ്പം മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക ഡൊമിനിക്കിന്റെ കുടുംബത്തിന് നല്‍കും.

Advertisment