Advertisment

ലൈഫ് മിഷന്‍ ക്രമക്കേട്: സിബിഐ അന്വേഷണം സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി; മുഖ്യമന്ത്രി രാജിവയ്ക്കുന്നതാണ് അന്തസെന്ന് രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടിനെക്കുറിച്ചുള്ള സിബിഐ അന്വേഷണം സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും പദ്ധതിയിലെ അഴിമതി പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ട സാഹചര്യമാണുള്ളത്. മുഖ്യമന്ത്രിയുടെ കള്ളങ്ങള്‍ പൊളിയുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കുന്നതാണ് അന്തസെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നി നേരത്തെ തന്നെ അന്വേഷണം തുടങ്ങി. സിബിഐ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇപ്പോള്‍ നാല് ഏജന്‍സികളും അന്വേഷണം നടത്തുകയാണ്.

കേരളത്തിലെ ഭരണം ജനം വിലയിരുത്തണം. പാവപ്പെട്ടവര്‍ക്ക് വീടു വച്ച് നല്‍കാനുള്ള പദ്ധതി കോലംകെട്ട നിലയിലായി. അഴിമതിയുടെ വിഹാരകേന്ദ്രമായി ലൈഫ് മിഷന്‍ മാറിയെന്നും ചെന്നിത്തല ആരോപിച്ചു.

Advertisment