Advertisment

ലൈഫ് മിഷന്‍ പദ്ധതി: സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ് അയച്ചു ;അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഓഫീസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ് അയച്ചു. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഓഫീസില്‍ ഫയലുകള്‍ ഹാജരാകാനാണ് നിര്‍ദേശം.

Advertisment

publive-image

ഫയലുകളെക്കുറിച്ച്‌ വിശദീകരിക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥനും ഹാജരാകണം.എന്നാല്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ പ്രത്യേക മനസ്ഥിയുള്ളതുകൊണ്ടാണെന്നും എല്ലാ അന്വേഷണവും നിയമപ്രകാരം നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ എല്ലാ കാര്യവും നിയമപരമായി പരിശോധിച്ച്‌ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

life mission ceo notice
Advertisment