Advertisment

ലൈഫ് മിഷന്‍; സിബിഐ യു വി ജോസിനോട് ആറ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു ;തിങ്കളാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസില്‍ രേഖകള്‍ ഹാജരാക്കാനാണ് നോട്ടീസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനോട് സി.ബി.ഐ ആറ് രേഖകള്‍ ഹാജകാക്കാന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസില്‍ രേഖകള്‍ ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര വിവരങ്ങളാണ് സി.ബി.ഐ ശേഖരിക്കുന്നത്.

Advertisment

publive-image

റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുടേയും വിശദാംശങ്ങള്‍, ലൈഫ് മിഷന്‍ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഹാജരാക്കാന്‍ സി.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകളും കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതോടൊപ്പം ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍ യൂണിടാക്കും സെയ്ന്‍ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് സി.ബി.ഐ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

life mission
Advertisment