follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

ലോക ചെസ്സ്‌ ആർബിറ്ററായി മുന്നേറുന്ന ബിജു രാജ്‌ സുരേന്ദ്രനു ആശംസകൾ..

കൊട്ടാരക്കര ഷാ » Posted : 01/02/2017

ബിജു രാജ്‌ സുരേന്ദ്രൻ എന്ന ലോക ചെസ്സ്‌ ആർബിറ്റർക്കു ആദ്യം തന്നെ ജന്മദിനാശംസകൾ ആശംസിച്ചു കൊണ്ട്‌ തുടങ്ങട്ടെ....

പതിനേഴാം വയസ്സിൽ ഇന്ത്യൻ എയർഫോർസ്സിൽ ജോലിയിൽ പ്രവേശിച്ച ബിജുരാജ്‌ സർവ്വീസസ്‌ ടീമിലൂടെ ചെസ്സിലേക്കു കടന്നു വരികയും പ്രാദേശിക ദെശീയ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്നു 2012ൽ ദേശീയ സ്കൂൾ ചെസ്സ്‌ ചാമ്പ്യൻഷിപ്പും തുടർന്നു ദേശീയ തലസ്താനത്ത്‌ എഷ്യൻ ചെസ്സ്‌ ചാമ്പ്യൻഷിപ്പിന്റെ നിയന്ത്രണവും മികച്ചതാക്കിയതോടെയാണു ബിജു ശ്രദ്ധേയനായി മാറുന്നത്‌.2013ൽ അദ്ദേഹത്തിനു ഫിഡെ ആർബിറ്റർ അംഗീകാരം ലഭിച്ചതിനെ തുടർന്നു ഇന്റർനാഷണൽ ചെസ്സ്‌ ഫെസ്റ്റിവൽ, നാഷണൽ ചലഞ്ചേഴ്സ്‌ ചാമ്പ്യൻഷിപ്പ്‌, ഗുഡുഗാവ്‌ ഇന്റർ നാഷണൽ ചെസ്സ്‌ ചാമ്പ്യൻഷിപ്പും ഉചിതമായി നിയന്ത്രിയ്ക്കപ്പെട്ട്‌ പ്രശംസ നേടിയ ബിജു കഴിഞ്ഞ മെയിൽ ആണു അന്താരാഷ്ട്ര ചെസ്സ്‌ ആർബിറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത്‌.

കൊട്ടാരക്കര പണയിൽ ദേവസേന നിവാസിൽ പരേതനായ സുരേന്ദ്രന്റെയും ലളിതാസുരേന്ദ്രന്റെയും മകനായി പിറന്ന ബിജുരാജ്‌ എന്ന ഈ 39 കാരൻ മികച്ചൊരു കവിയും, ചിത്രകാരനും, ഗായകനുമാനുമാണു. തിരക്കുകൾക്കിടയിലും, കലാ കലാ പ്രവർത്തനങ്ങൾ തുടരാനും, താൻ സ്നേഹിക്കുന്ന ഒപ്പമുള്ള കഴിവുള്ള എല്ലാ കലാപ്രവർത്തകരെയും പ്രോൽസാഹിപ്പിക്കാനും അദ്ദേഹത്തിനു മടിയില്ല.

എല്ലാ പ്രവർത്തനങ്ങൽക്കും കൂട്ടായി മാധ്യമ പ്രവർത്തകൻ കോട്ടാത്തല ശ്രീകുമാറും ഷാ ബിൻ ഷായും ഗുരുതുല്ല്യമായി ബിജു കാണുന്ന കവിയും സംവിധായകനുമായ ഇഞ്ചക്കാടു രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ എന്നും ഒപ്പമുണ്ട്‌.

ഈ കഴിഞ്ഞ മാസം കൊട്ടാരക്കര മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ഷംസുദ്ദീൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എൻ കെ പ്രേമചന്ദ്രൻ എം പി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഭക്തി ഗാന രംഗത്തെ സംഭാവനകൾ വിലയിരുത്തി മൂകാംബിക കലാകേന്ദ്രവും ബിജുവിനെ ആദരിച്ച്‌ ചടങ്ങു സംഘടിപ്പിച്ചിരുന്നു.തമിഴ്‌നാട്ടിലും ഗുജറാത്തിലും പല വിദേശ രാജ്യങ്ങളിലും ഉള്ളതു പോലെ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലും ചെസ്സ്‌ ഉൾപ്പെടുത്തണം എന്നൊരു നിർദ്ദേശവും ബിജുരാജിനുണ്ട്‌. പ്രതിസന്ധികൾ തരണം ചെയ്യാനും ചിന്താശേഷി വർദ്ധിപ്പിച്ച്‌ കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കാനും ഇത്‌ ഉറപ്പായും ഉതകുമെന്നും ലോക ചെസ്സ്‌ ഫെഡറേഷന്റെ രേഖകൾ ഉദ്ധരിച്ച്‌ ബിജു സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യയിൽ മികച്ച അന്താരാഷ്ട്ര നിലവാരമുള്ള ഒരു ചെസ്സ്‌ പരിശീലകേന്ദ്രമാണു തന്റെ സ്വപ്നമെന്നു ഉറപ്പിച്ചു പറയുന്ന ഈ കായിക പ്രേമി സഹൃദയരായ ഒരു കൂട്ടം കലാ കായിക പ്രവർത്തകർ തന്റെ ഈ പരിശ്രമങ്ങൽക്ക്‌ ഒപ്പമുണ്ടെന്നും സർക്കാർ ആവശ്യമായ പിന്തുണയും സഹായവും നൽകിയാൽ മുന്നിട്ട്‌ നിന്നു ഇതൊരു വിജയമാക്കാനാവും എന്നും പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഗ്രാന്റ്‌ മാസ്റ്റർ വിശ്വനാഥൻ ആനന്ദും ഗാരി കാസ്പറോവും ഉൽപ്പെടെയുള്ള താരങ്ങൾ വരും ടൂർണ്ണമെന്റുകളിൽ ഇനി ബിജുരാജ്‌ സുരേന്ദ്രൻ എന്ന ലോക ചെസ്സ്‌ ആർബിറ്ററുടെ നിർദ്ദേശങ്ങൾ അനുസരിച്ച്‌ മൽസരങ്ങളിൽ മുന്നേറുന്ന കാഴ്ചകളുടെ കാലവും വിദൂരമല്ല.

എയർഫോർസ്സ്‌ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച്‌ മുഴുവൻ സമയവും ചെസ്സിനായും കലാപ്രവർത്തനങ്ങൽക്കുമായി മാറ്റി വയ്ക്കാൻ തയ്യാറെടുക്കുന്ന ബിജു രാജ്‌ എന്ന മനുഷ്യസ്നേഹിയായ മനുഷ്യനു ഈ പിറന്നാൾ ദിനത്തിൽ ആശംസകളുടെ സ്നേഹ പൊന്നാട അണിയിച്ച്‌ ആദരിയ്ക്കുക്കുന്നു.:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+