follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

മിനി സ്ക്രീനിലെ സൂപ്പർഹിറ്റ് സംവിധായകന്റെ പത്താം വർഷം: അർജുൻ വിളയാടശ്ശേരിൽ

കൊട്ടാരക്കര ഷാ » Posted : 03/05/2017

അതെ, മിനി സ്ക്രീനിലും സൂപ്പർ ഹിറ്റ് റേറ്റിംഗ് നേടിയ പരിപാടികളുടെ അണിയറക്കാരൻ അർജുൻ വിളയാടശ്ശേരിൽ ടെലിവിഷൻ സംവിധായകനായിട്ട് 10 വർഷം പിന്നിട്ടിരിയ്ക്കുന്നു. നിലവിൽ മനോരമയിൽ സൂപ്പർഹിറ്റായി മാറിയ കോമഡി സർക്കസിന്റെ സംവിധായകനും അർജുൻ തന്നെ.



2006 ജയ്ഹിന്ദ് ടി.വിയിൽ നിന്നാണ് അർജുന്റെ തുടക്കം. തന്നെ ക്യാമറയുടെയും വെളിച്ചത്തിന്റെ പിന്നിലെ വലിയ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്ന കൈരളി മുൻ ചീഫ് ന്യൂസ് എഡിറ്റർ എബ്രഹാം മാത്യൂ സാറിനെ സ്നേഹത്തോടെ അർജുൻ ഇന്നും സ്മരിക്കുന്നു. ഒപ്പം തന്റെ വളർച്ചയ്ക്ക് കൈത്താങ്ങായ മൂന്നു പേരെ ഓർക്കാതിരിയ്ക്കാനും ഗുരുത്വമുളള ഈ കലാകാരനാവില്ല, ഷൈനി ചേച്ചി, ബാലുചേട്ടൻ, ജൂഡ് സാർ.

പ്രദീപ് പനങ്ങാടും ജയ്ഹിന്ദിലെ ദീപു ചേട്ടനും സംവിധായകൻ ആർ.എസ് വിമലേട്ടനും അനിൽ അയിരൂരും നല്കിയ അളവറ്റ സ്നേഹം എന്നും തനിക്ക് അത്മധൈര്യമായിരുന്നുവെന്നും അർജുൻ പറയുന്നു.



തനിക്കു വേണ്ടി ആദ്യം ഫ്രെയിം വച്ച ക്യാമറാമാൻ ദിനേശ് ലോറൻസും ആദ്യത്തെ എഡിറ്റർമാരായ പ്രവീൺ കൈലാസും പ്രത്യൂഷും പത്തു വർഷത്തിനിപ്പുറം എന്നോടൊപ്പം മഴവിൽ മനോരമയിൽ സഹപ്രർത്തകരായി തുടരുന്നതിലെ സന്തോഷം പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല....

അർജുൻ സംവിധാനം ചെയ്ത പ്രോഗ്രാമുകളിൽ മിക്കവയും മലയാളിയ്ക്ക് പ്രിയപ്പെട്ടതായി മാറി, "ഉഗ്രം ഉജ്വലം - 2, "സ്വാദ്", ഇന്ത്യൻ വോയിസ് ജൂനിയർ" ...!



മനോരമയിലെ എബ്രഹാം ചുങ്കത്തുമായുള്ള ആത്മബന്ധത്തിന്റെ തുടക്കമാണ്, ഇന്ത്യൻ വോയിസ് ജൂനിയർ" എന്ന പരിപാടി, അതൊരു വൻ വിജയമായിരുന്നു. അർജുന്റെ കലാ ജീവിതത്തിലെ വിജയത്തിനു കൂട്ടായി എന്നും ഒട്ടനവധി സൗഹൃദങ്ങളുണ്ടായിരുന്നു. അവരിൽ DOP സന്തോഷ് അമരവിള, തടിയൻ വിജയ് (സ്വാദ്). ജയിസ് ചേട്ടൻ (എഡിറ്റർ) സൂര്യകുമാർ (കോഡിനേറ്റർ) വീണ,വിനോദ് ,ശ്രുതി, പാർവ്വതി, ചന്ദ്ര (പ്രാഡ്യൂസേഷ്സ് ) ജെൻസേട്ടൻ, വരുൺ ചേട്ടൻ, ബിജു പഴവിള (ക്യാമറാമെൻ) വിജേഷ് കപ്പാറ....... ഒപ്പം ആങ്കർ രാജ്കലേഷ്..!

അതുകൊണ്ട് തന്നെയാവണം തന്റെ നിലവിലെ സൂപ്പർഹിറ്റായി കോമഡി സർക്കസിന്റെ തിരക്കഥ രചിക്കാൻ കൂട്ടുകാരായ രതീഷ് കാരക്കാടിനെയും അനൂപ് കൃഷ്ണനനെയും ചുമതല പെടുത്തിയതും...



ഈ കഴിഞ്ഞ വർഷങ്ങളിൽ അർജുൻ വിളയാടശ്ശേരിൽ അണിയിച്ചൊരുക്കി നമുക്ക് പ്രിയപ്പെട്ടതായി മാറിയ ചില പരിപാടികളാണ് ചുവടെ...
1) ഉഗ്രം ഉജ്വലം 1&2 (മഴവിൽ മനോരമ)
2) സ്വാദ് (ജയ്ഹിന്ദ് )
3) ഇന്ത്യൻ വോയിസ് ജൂനിയർ (മഴവിൽ...)
4) സാരംഗി (ജയ്ഹിന്ദ് )
5) സിനിമാ ചിരിമ (മഴവിൽ....)
6) തനി നാടൻ (മഴവിൽ ..... )
7) കൊച്ചി ടു ഷാർജാ (മഴവിൽ )

ചാനൽ മൽസരങ്ങളുടെയും, റേറ്റിംഗ് മാമാങ്കങ്ങളുടെയും കാലത്ത് കുറഞ്ഞ ബഡ്ജറ്റിൽ മികച്ച നിലവാരമുള്ള പരിപാടികൾ ഇനിയും ഇനിയും നൽകാൻ അർജുനു കഴിയട്ടെ എന്നാശംസിച്ചു നിർത്തുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+