follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ഹസ്കോ ജീവദീപ്തി പുരസ്‌കാരം വി എസ് മുരാരി തന്ത്രികൾക്ക്

കൊട്ടാരക്കര ഷാ » Posted : 23/05/2017

തിരുവനന്തപുരം വഞ്ചിയൂർ ഹസ്കേ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ "ഹസ്കേ ജീവദീപ്തി പുരസ്കാരം" വി.എസ്. മുരാരി തന്ത്രികൾക്ക്. ജ്യോതിഷത്തിൽ നിന്നും ലഭിയ്ക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനെ മുൻ നിർത്തിയാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികളായ അനന്ദു ആർ. നായർ, അനശ്വർ കൃഷ്ണദേവ്, ആർ. കിരൺ ബോധി എന്നിവർ അറിയിച്ചു.



5001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പടിഞ്ഞാറേക്കോട്ട മിത്രാ നികേതനിൽ നടക്കുന്ന ചടങ്ങിൽ കവയത്രി സുഗതകുമാരി ടീച്ചർ അവാർഡ് സമ്മാനിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനസമ്മതനായി മാറിയ മുരാരിയുടെ പല പ്രവചനകളും, ക്രിയകളും ഫലിച്ചുട്ടുളളതായാണ് ചരിത്രം..!



തിരുവനന്തപുരം മലയാളം ന്യൂസ് നെറ്റ് വർക്കും കാളിമല ദേവസ്വവും സംയുക്ത മായി ഏർപ്പെടുത്തിയ മികച്ചജ്യോതിഷനുള്ള വരപ്ബതി പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിരുന്നു. റിച്ചിർഡ് ഹേ എംപി, പ്രശസ്ത സിനിമാതാരം സനുഷ തുടങ്ങിയവർ വി എസ്സ് മുരാരി തന്ത്രി പുരസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.







:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+