follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

അജാസ് വിക്ടോറിയ - ഒരു സിനിമയെ വെല്ലുന്ന ജീവിതം ..!!

അബ്ദുറസാഖ് കുമരനെല്ലൂര്‍ » Posted : 11/08/2017

മെക്സിക്കൻ അപാരത എന്ന ചിത്രം കണ്ട് കയ്യടിച്ചവർ അറിഞ്ഞില്ല അത് മഹാരാജാസ് കോളേജിൽ കെ എസ് യൂവിന്റെ ജിനോ ജോൺ നേടിയ വിജയത്തിന്റെ കഥയാണതെന്ന് .. എന്നാൽ അതിനപ്പുറമുള്ള ഒരു വിജയമാണ് പാലക്കാട് ജില്ലയിലെ ഗവണ്മെന്റ് വിക്റ്റോറിയ കോളെജിൽ അജാസ് നേടിയത് . .ഒപ്പം ഗൗജയും ..
29 വർഷത്തിനുശേഷമാണ് കെ.എസ്.യു.വിന് ചെയർമാൻ സ്ഥാനവും വൈസ് ചെയർമാൻ സ്ഥാനവും ഒരുമിച്ചു കിട്ടുന്നത്. കെഎസ്‌യു ജില്ലാ സെക്രട്ടറിയും രണ്ടാം വർഷ പിജി വിദ്യാർഥിയുമായ കെ.അജാസാണ് ചെയർമാൻ. മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റുമായ ഗൗജ വിജയകുമാറാണു വൈസ് ചെയർപഴ്സൻ.നൂറിലേറെ വർഷം പഴക്കമുള്ള ഈ കലാലയത്തിൽ
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, എം.ടി. വാസുദേവൻ നായർ, ടി.എൻ. ശേഷൻ, ഒ.വി. വിജയൻ, ഉണ്ണിമേനോൻ, രവിശങ്കർ(കാർട്ടൂണിസ്റ്റ്) എന്നിവരും
പല സാമൂഹിക സാംസ്കാരിക നായകന്മാരും വിദ്യ അഭ്യസിച്ചിട്ടുണ്ട്.

ഇടതുപക്ഷ അധ്യാപക സംഘടനകള്‍ക്കും വിദ്യാര്‍ത്ഥി സംഘടനക്കും പ്രാമുഖ്യമുള്ള കോളേജില്‍ കഴിഞ്ഞ വർഷം ദേശീയഗാനവും വന്ദേമാതരവും നിര്‍ത്തലാക്കിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍പോലും ഇടതുപക്ഷസംഘടനയിലെ അധ്യാപകര്‍ തയ്യാറാകാറില്ല. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവേണ്ട അധ്യാപകര്‍ തന്നെയാണ് ദേശീയഗാനം വയ്ക്കുമ്പോള്‍ അനാദരവ് കാണിക്കുന്നത്. ദേശീയഗാനവും ദേശഭക്തിഗാനവും പ്രക്ഷേപണം ചെയ്യുമ്പോള്‍ അധ്യാപകര്‍ വാഹനങ്ങള്‍ ഓടിച്ച് പോവുകയും, മറ്റു പ്രവര്‍ത്തികള്‍ ചെയ്യുകയും പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഇടത് കോട്ടയിലെ ഈ അഹങ്കാരത്തിന് ഏറ്റ തിരിച്ചടിയാണ് ഇപ്പോൾ പാലക്കാട് ഗവണ്മെന്റ് വിക്റ്റോറിയ കോളെജിൽ
സംഭവിച്ചിരിക്കുന്നത്.

അഞ്ച് വർഷം മുൻപ് കെ എസ് യൂവിന്റെ കൊടിമരം പോലുമില്ലാത്ത വിക്ടോറിയ , ആ സമയത്താണ് കണ്ണാടി സ്കൂളിൽ കെ എസ് യൂവിന്റെ വിജയശില്പിയായ അജാസെന്ന മെലിഞ്ഞുണങ്ങി തനി പാലക്കാടൻ ഭാഷ സംസാരിക്കുന്ന ഒരു പയ്യൻ പഠിക്കുന്നതിനൊപ്പം പാർട്ടിയെ വളർത്തുക എന്ന ലക്ഷ്യത്തോടെ വിക്ടോറിയയിൽ എത്തിയത് . അന്ന് കെ എസ് യൂ എന്ന് മിണ്ടിയാൽ പോലും നാല് ഭാഗത്ത് നിന്നും അടി വരുന്ന കാലം ..

ആ കാലത്തും ധൈര്യപൂർവ്വം അജാസ് കെ എസ് യൂവിന്റെ കൊടി വിക്ടോറിയയിൽ നാട്ടി .. ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങി , മെല്ലെ മെല്ലെ കെ എസ് യൂവിന്റെ കൊടി വിക്ടോറിയയിൽ ഉറപ്പിച്ചു .. ഒരു സീറ്റിൽ പോലും മത്സരിക്കാതിരുന്ന കെ എസ് യൂ ആ വർഷം അജാസ് ഉൾപ്പെടുന്ന സ്ഥാനാർത്ഥികൾ മത്സരിച്ചു .. ആ കോളേജിൽ കെ എസ് യൂവിന് ഒരു പാനൽ വരുന്നത് പോലും വർഷങ്ങൾക്ക് ശേഷമായിരുന്നു . ഇലക്ഷനിൽ തോറ്റു .. പക്ഷെ അജാസ് വിട്ടില്ല .. വീണ്ടും പ്രവർത്തിച്ചു ..

കെ എസ് യൂവിനെ ആ കോളേജിൽ സജ്ജീവ സാന്നിധ്യമാക്കി .. ഡിഗ്രിയുടെ അവസാന വർഷം വീണ്ടും മത്സരിച്ചു .. വിക്റ്റോറിയയെ ഞെട്ടിച്ചു കൊണ്ട് 900 + വോട്ടുകൾക്ക് അജാസ് തിരഞ്ഞെടുക്കപ്പെട്ടു .. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ അവന് അവസരം വന്നെങ്കിലും ഇലക്ഷൻ വൈകിപ്പിച്ചു അജാസിന്റെ ആ അവസരം നഷ്ടപ്പെടുത്തി

പക്ഷെ തളരാതിരുന്ന അജാസ് വിക്റ്റോറിയക്ക് വേണ്ടി ഒരു എം എൽ എ പോലെ പ്രവർത്തിച്ചു . ഗാർഡൻ , കംപ്യൂട്ടർ ബ്ലോക്ക് തുടങ്ങി വിക്ടോറിയയുടെ നവീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു . അങ്ങനെ ഓരോ വിക്ടോറിയന്സിനും അജാസ് ഒരു ഹീറോയായി .. ഒപ്പം സജ്ജീവ രാഷ്ട്രീയ പ്രവർത്തകനായ അജാസ് ഇന്ന് പാലക്കാടിലെ പൊതുരംഗത്തുള്ള എല്ലാവര്ക്കും സുപരിചിതനാണ് .പാലക്കാടിനെ ഞെട്ടിച്ചുകൊണ്ട് ആ അജാസ് വിക്റ്റോറിയയുടെ ചെങ്കോട്ട തകർത്തു .. 29 വർഷങ്ങൾക്ക് ശേഷം കെ എസ് യൂ വിക്ടോറിയ കോളേജിൽ ജയിച്ചു .. അജാസ് ചെർമാനായും ഗൗജ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു .. ഇത് കെ എസ് യൂവിന്റെ വിജയത്തിനൊപ്പം അജാസിന്റെ വിജയമാണ് ..

അജാസിന്റെ കഷ്ടപ്പാടിന്റെ വിജയമാണ് . കഴിഞ്ഞ 5 വർഷം ഈ ഒരു ലക്ഷ്യത്തിന് വേണ്ടിയാണ് അവൻ ജീവിച്ചത് .. എസ് എഫ് ഐക്കപ്പുറം സി പി എമ്മിന്റെ ജില്ലാകമ്മിറ്റി ഓഫീസിന്റെ മുറ്റത്തുള്ള വിക്ടോറിയ അവർക്കെന്നും അവരുടെ അഭിമാന പ്രശനം കൂടിയാരുന്നു .. ആ വിക്ടോറിയ പിടിച്ചെടുത്ത അജാസ് ഇവിടെ അവസാനിക്കുന്നവനല്ല , ഇത് ഒരു തുടക്കം മാത്രമാണ് .. ഒരു വലിയ ജന നേതാവിന്റെ ജീവിതത്തിന്റെ തുടക്കം.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+