follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് അസസ്സ്‌മെന്റ് ബിരുദധാരികളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയെ പിന്തുണയ്ക്കുന്നു

ന്യൂസ് ബ്യുറോ , കൊച്ചി » Posted : 25/08/2016

കൊച്ചി: കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് അസെസ്സ്‌മെന്റ് (കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ ഭാഗം) കെ.ടി.യു. വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് തിരുവനന്തപുരത്തുള്ള ഡോ. എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴസിറ്റിയെ (മുമ്പ് കേരളാ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി - കെ.ടി.യു. എന്നറിയപ്പെട്ടിരുന്നത്) പിന്തുണയ്ക്കുന്നതാണ്.

ഡോ. എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴസിറ്റിയുടെ പരിധിയ്ക്ക് കീഴില്‍ വരുന്ന എഞ്ചിനീയറിംഗ് കോളെജുകളിലെ കേംബ്രിഡ്ജ് ഇംഗ്ലീഷ്: ബിസിനസ്സ് സര്‍ട്ടിഫിക്കറ്റ്‌സ് (ബി.ഇ.സി.) പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, കെ.ടി.യു. നിഷ്‌കര്‍ഷിക്കുന്ന തങ്ങളുടെ ബിരുദം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ആവശ്യമായിരിക്കുന്ന 50 ആക്ടിവിറ്റി പോയിന്റുകള്‍ ലഭിക്കുന്നതാണ്.പ്രൊഫഷണലുകള്‍ എന്ന നിലയില്‍ വിജയിക്കുന്നതിന് സാങ്കേതിക പരിജ്ഞാനത്തിനും ശേഷികള്‍ക്കും പുറമേ, സോഫ്ട് സ്‌കില്‍സിനോടൊപ്പം മികച്ച ആശയവിനിമയ ശേഷികളും നേതൃത്വഗുണവും വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കേതു്. കേംബ്രിഡ്ജ് ഇംഗ്ലീഷ്: ബി.ഇ.സി. ആശ്രയിക്കപ്പെടുന്നതും ആഗോളതലത്തില്‍ സര്‍വ്വകലാശാലകളും, കലാലയങ്ങളും, ബിസിനസ്സ് സ്‌കൂളുകളും അംഗീകരിച്ചിട്ടുള്ളതുമാണ്.

അത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠനത്തിനും, തൊഴിലിനും, ജീവിതത്തിനും ആവശ്യമായ പര്യാപ്തമായ ഇംഗ്ലീഷ് ഭാഷാ ശേഷികളു് എന്നതിനുള്ള തെളിവായി പല മുന്‍നിര കോര്‍പറേറ്റ് സ്ഥാപനങ്ങളും അഗോളവ്യാപകമായി അംഗീകരിച്ചിട്ടുള്ളതുമാണ്.

തെളിയിക്കപ്പെട്ടിട്ടുള്ള തൊഴില്‍-സജ്ജമായ ഇംഗ്ലീഷ് ശേഷികളുമൊത്ത്, വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിക്കുകയും, അവര്‍ അക്കാഡമിക് മേഖലയില്‍ മികവ് കാട്ടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും, അതോടൊപ്പം കേംബ്രിഡ്ജ് ഇംഗ്ലീഷ്: ബി.ഇ.സി. വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങള്‍ കൂടുതല്‍ ശേഷിയുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഒരു സ്രോതസ്സ് എന്ന നിലയില്‍ തൊഴില്‍ദാതാക്കളുടെ മുന്നില്‍ തങ്ങളെത്തന്നെ അവതരിപ്പിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

ഉന്നത വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ഓരോ സ്ഥാപനത്തിനും, ശരിയായ ആശയവിനിമയ ശേഷികളോടെ കോര്‍പറേറ്റ് ലോകത്തേക്ക് കടന്നുചെല്ലാന്‍ തയ്യാറായിനില്ക്കുന്ന താലന്തുള്ള ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളുടെ ഒരു പൂള്‍ ഉണ്ട്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം നല്കാനാവുന്ന മികച്ച കോര്‍പറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നത് ചില സമയങ്ങളില്‍ ഒരു വെല്ലുവിളി തന്നെയായേക്കാം.

കേംബ്രിഡ്ജ് ഇംഗ്ലീഷ് ഈയടുത്ത കാലത്ത് ഈ ആവശ്യകത നിറവേറ്റുന്ന ഒരു പോര്‍ട്ടലായ www.campustowork.org ആരംഭിച്ചിരിക്കയാണ്. പ്രധാന തൊഴില്‍ദാതാക്കളുമൊത്ത് റിക്രൂട്ട് ചെയ്യപ്പെടുന്നതിന് മുന്‍ഗണന നല്കപ്പെടുന്ന പങ്കാളികളായി തങ്ങളെത്തന്നെ അവതരിപ്പിക്കുന്നതിന് campustowork.org ഈ സ്ഥാപനങ്ങള്‍ക്ക് ഒരു സ്വതന്ത്ര പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുകയാണ്.ലഭ്യമായിരിക്കുന്ന തൊഴിലവസരങ്ങളിലക്ക് സാങ്കേതിക ശേഷികളും ആശയവിനിമയ പാടവവും ശരിയായി സമന്വയിച്ചിട്ടുള്ള ഉദ്യാഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുക എന്ന അതിശക്തമായ വെല്ലുവിളി തൊഴില്‍ദാതാക്കളും നേരിടുന്നു.

കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് (സി.ഇ.എഫ്.ആര്‍.) തലങ്ങളില്‍ പ്രകടമാക്കപ്പെടുന്ന ഇംഗ്ലീഷ് ആശയവിനിമയ ശേഷികളുടെ അടിസ്ഥാനത്തില്‍, മുന്‍കൂട്ടിത്തന്നെ യോഗ്യത നേടിയിട്ടുള്ള ഒരു ടാലന്റ് പൂളിലേക്ക് Campustowork.org കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സൗജന്യ ഒറ്റ-ക്ലിക്ക് പ്രാപ്യത വാഗ്ദാനം ചെയ്യുന്നു.

ഈ കരാറിനെ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഒരു പ്രാരംഭ ചുവട് എന്നുള്ള നിലയില്‍, കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് അസെസ്സ്‌മെന്റ്, കെ.ടി.യു.വിനോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എഞ്ചിനീയറിംഗ് കോളെജുകളുടെ മേധാവികള്‍ക്കായി കൊച്ചിയില്‍ ഇന്ന് ഒരു സെമിനാല്‍ സംഘടിപ്പിക്കുകയുായി.

"ട്രാന്‍സ്‌ഫോമിംഗ് യുവര്‍ സ്റ്റുഡന്റ്‌സ്: ഫ്രം ക്യാമ്പസ് ടു വര്‍ക്ക്‌പ്ലേസ്" എന്ന ശീര്‍ഷകത്തില്‍ നടന്ന ഈ സെമിനാര്‍, തൊഴില്‍സ്ഥലത്തെ ആശയവിനിമയ ശേഷികളുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളിലേക്ക് ഉള്‍ക്കാഴ്ച്ച പകരുകയും, ഈ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം എന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തുറക്കുകയും ചെയ്തു.

ക്യാമ്പസ് പ്ലേസ്‌മെന്റുകളുടെ വേളയില്‍ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമത ഉയര്‍ത്തുന്നതിനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നതിന് അത് ശ്രമിക്കുകയും ചെയ്തു.

"സ്റ്റുഡന്റ് ആക്ടിവിറ്റി പോയിന്റുകള്‍ നേടുന്നതിനുള്ള കേംബ്രിഡ്ജ് ഇംഗ്ലീഷ്: ബിസിനസ്സ് സര്‍ട്ടിഫിക്കറ്റ്‌സ് (ബി.ഇ.സി.) പരീക്ഷയില്‍ ഡോ. എ.പി.ജി. അബ്ദുള്‍ കലാം ടെക്‌ളോളജിക്കല്‍ യൂണിവേഴ്‌സിറ്റിയെ ഉള്‍പ്പെടുത്തിയത്, ക്യാമ്പസ് പ്ലേസ്‌മെന്റ്/റിക്രൂട്ട്‌മെന്റ് നടപടികളുടെ വേളയില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ സോഫ്ട് സ്‌കില്‍സ് അഥവാ ആശയവിനിമയ ശേഷികള്‍ക്ക് വളരെയധികം പ്രാധാന്യം നല്കിവരുന്ന സന്ദര്‍ഭത്തിലാണ്.

ഈ സംരംഭം ഞങ്ങള്‍ക്ക് വളരെയധികം ആഹ്ലാദം പകരുന്നു. തൊഴില്‍ക്ഷമത വികസിപ്പിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും കേരളത്തിലെ എഞ്ചിനീയറിംഗ് കോളെജുകളുമൊത്ത് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതിന് ഞങ്ങള്‍ ലക്ഷ്യമിടുന്നു. സ്ഥാപനങ്ങള്‍ക്ക് Campustowork.org നിന്ന് പ്രയോജനം നേടുന്നത് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയും ചെയ്യുന്നു" എന്ന് ടി.കെ അരുണാചലം, റീജിയണല്‍ ഡയറക്ടര്‍ - സൗത്ത് ഏഷ്യ, കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് അസെസ്സ്‌മെന്റ് ഇപ്രകാരം അഭിപ്രായപ്പെട്ടു,

കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് അസെസ്സ്‌മെന്റിനെ കുറിച്ച്: കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് അസെസ്സ്‌മെന്റ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ ഒരു ഭാഗമായ, ലോകവ്യാപകമായി ഇംഗ്ലീഷ് ഭാഷാ പഠിതാക്കള്‍ക്കും അതുപോലെതന്നെ അദ്ധ്യാപകര്‍ക്കും യോഗ്യതകളുടെ ഏറ്റവും മൂല്യവത്തായ ശ്രേണി വികസിപ്പിക്കുന്നതിലും സൃഷ്ടിക്കുന്നതിലും ഉള്‍പ്പെട്ടിരിക്കുന്ന, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്.

130തിലേറെ രാജ്യങ്ങളിലായി ഓരോ വര്‍ഷവും 5 ദശലക്ഷത്തിലധികം പേര്‍ കേംബ്രിഡ്ജ് ഇംഗ്ലീഷ് പരീക്ഷയില്‍ പങ്കെടുക്കുയും, 20,000ത്തിലധികം സര്‍വ്വകലാശാലകളും, തൊഴില്‍ദാതാക്കളും, സര്‍ക്കാര്‍ മന്ത്രാലയങ്ങളും, മറ്റ് സംഘടനകളും ഇംഗ്ലീഷ് ഭാഷാ ശേഷിയുടെ ഒരു തെളിവായി കേംബ്രിഡ്ജ് ഇംഗ്ലീഷ് പരീക്ഷകളെ ആശ്രയിക്കുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക: ക്രിസ്റ്റഫര്‍ ചാള്‍സ്, കോണ്‍സെപ്റ്റ് പി.ആര്‍. മൊബൈല്‍: 98424 75706, ഇമെയില്‍: [email protected]

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+