follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

വാവ സുരേഷിന് .. ഇനി സ്നേഹിക്കാന്‍ വേണമൊരു അനകൊണ്ടയെ .. !!

ജയന്‍ കോന്നി » Posted : 29/11/2016

പാമ്പുകള്‍ തക്കം പാര്‍ത്തിരുന്നു പ്രതികാരം ചെയ്യുമെന്നും, പാമ്പുകള്‍ ശപിക്കും എന്നും ഉള്ളത് അമ്മൂമ്മ കഥകളില്‍ മാത്രം. പാമ്പുകള്‍ക്ക് ആരോടും പ്രതികാരം ഇല്ലെന്നും ഭൂമിയിലെ ഏറ്റവും പാവം ജീവി പാമ്പുകള്‍ ആണെന്നും ഈ മനുഷ്യന്‍ പറയുന്നു.

ജനവാസ കേന്ദ്രത്തില്‍ നിന്നും ചേരയില്‍ തുടങ്ങി രാജവെമ്പാലയെ വരെ മാളത്തില്‍ നിന്നും മരത്തില്‍ നിന്നും പാവയെ പോലെ പിടിച്ചു വനപാലകരുടെ സഹായത്താല്‍ വനത്തില്‍ കൊണ്ടുചെന്നു വിടുന്ന ഈ പാവം മനുഷ്യന്‍ ജനഹൃദയങ്ങളില്‍ ചേക്കേറുന്നു.



വളഞ്ഞു പുളഞ്ഞു പറയാതെ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇത് സുരേഷ് വാവ. തിരുവനന്തപുരം ശ്രീകാര്യം നിവാസി സുരേഷ് വാവ പിടികൂടിയ രാജവെമ്പാലകള്‍ ഇപ്പോള്‍ 99 എണ്ണം. മൂര്‍ഖനും, ചേന തണ്ടനും പെരുമ്പാമ്പും എണ്ണം പറഞ്ഞാല്‍ ആയിരങ്ങള്‍ കഴിയും. 99-മത് രാജവെമ്പാലയെ സുരേഷ് വാവ കോന്നി കല്ലേലിയിൽ നിന്നും കഴിഞ്ഞ ദിവസം ആണ് പിടികൂടിയത് .

അന്നാകോണ്ടയെ കണ്ടാല്‍ അതിനെയും മെരുക്കാന്‍ സുരേഷ് വാവ തയ്യാര്‍. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ചേരയെ പിടിച്ചത് ആണ് ആദ്യ അനുഭവം. പിന്നെ ഇങ്ങോട്ട് നാഗങ്ങളുമായി സുരേഷ് വാവക്കുള്ള പ്രണയം കൂടി. ഒരു ഫോണ്‍ വിളി പാട് അകലെ സുരേഷ് ഉണ്ട്. പാമ്പുകള്‍ എന്നും ജനത്തിന് ഭീതി ആണ്.

പാമ്പുകള്‍ സ്വയ രക്ഷക്ക് വേണ്ടിയേ കടിക്കൂ. പാമ്പുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ താന്നെ ഭയക്കുന്നവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കാന്‍ സുരേഷ് വാവ ക്ലാസുകള്‍ എടുക്കാറുണ്ട്. ചേരയും, മൂര്‍ഖനും അണലിയും എല്ലാം സുരേഷ് വാവയുടെ കൈകളില്‍ ഭദ്രം.പാമ്പുകളെ പ്രദര്‍ശിപിച്ചു അവയുടെ രീതികളും ,വിഷ ത്തിന്റെ തോതും എല്ലാം സുരേഷ് വാവ ജനങള്‍ക്ക് വിവരിച്ചു നല്‍കും. പാമ്പിനെ കുറിച്ച് പുസ്തകം രചിച്ച വാവക്ക് വനം വകുപ്പില്‍ ജോലി നല്‍കിയെങ്കിലും സ്നേഹ പൂര്‍വ്വം വേണ്ടാന്ന് വെച്ചു.

കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള സ്ഥലങ്ങളില്‍ സുരേഷ് വാവ തന്റെ ജന്മദൌത്യം നിറ വേറ്റി കൊണ്ട് യാത്ര തുടരുന്നു. എന്നെങ്കിലും അന്നാകോണ്ടയെ ഒന്ന് മെരുക്കി സ്നേഹിക്കാം എന്ന ആഗ്രഹത്തോടെ.
ചാള്‍സ് രാജകുമാരന്‍ അടക്കം സുരേഷ് വാവയുടെ ആരാധകര്‍ ആണ്. വാവയും നാഗങ്ങളും കെട്ടു പിരിയാ സ്നേഹത്തില്‍ ആണ്. പാമ്പുകള്‍ വാവയുടെ കൈയ്യില്‍ ഏല്‍പിച്ച മുറിപാടുകള്‍ തടവി വാവ പറയും
"പാവം നാഗങ്ങള്‍ ".....

വാവ സുരേഷ് .....9387974441





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+