follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ഇച്ഛാശക്തിക്കുമുന്നിൽ .. ഈ കൂട്ടുകാര്‍ക്ക് രണ്ട് കാലുകളുമില്ല, എന്നാല്‍ അവർ കാണാത്ത നാടുകളും കയറാത്ത മലകളുമില്ല ..

പ്രകാശ് നായര്‍ മേലില » Posted : 15/05/2017

ചൈനീസ് സ്വദേശികളായ ജെൻ ജോവു (33 ) ക്കും ഗോവു ജിയ ( 11 ) ക്കും രണ്ട് കാലുകളുമില്ല. പക്ഷെ അവർ കാണാത്ത നാടുകളും കയറാത്ത മലകളുമില്ല.8 മത്തെ വയസ്സിൽ കാർ ആക്സിഡന്റിൽ ജെൻ ജോവുവിന്റെ രണ്ടു കാലുകളും നഷ്ടപ്പെടുകയായിരുന്നു. 13 മത്തെ വയസ്സുമുതൽ അനാഥനായ അദ്ദേഹം ട്രെയിനുകളിൽ പാട്ടുപാടി ഭിക്ഷയെടുത്താണ് ജീവിച്ചത്. ഇന്ന് അദ്ദേഹം സംഗീത അദ്ധ്യാപകനും മോട്ടിവേറ്ററുമാണ് . ഭാര്യയും രണ്ട് മക്കളുമുണ്ട്‌.ട്രെയിനപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട പയ്യൻ "ഗോവു ജിയാ" അയൽക്കാരനാണ്. ഇരുവരും നല്ല ചങ്ങാതിമാരായി. പ്രായവ്യത്യാസം അവർക്ക് ഒരു പ്രശ്നമേയല്ല .ബുദ്ധിമുട്ടുകൾ പരസ്പ്പരം പറയും. രണ്ടുപേരും ചേർന്ന് അതിനു പരിഹാരവും കാണുകയാണ് പതിവ്..ഇരുവർക്കും ഊരു ചുറ്റാനും മലകൾ കയറാനും വലിയ കന്പമുള്ളവരാണ്. തടികൊണ്ടുള്ള ബോക്സ് ഉണ്ടാക്കി അതിലാണിവരുടെ യാത്ര, തടികൊണ്ട് തന്നെയുള്ള ബോക്സ് കൈകളിലുമുണ്ടാകും. ഇവരുടെ ഇച്ഛാശകത്തിക്കുമുന്നിൽ ലോകം തന്നെ അടിയറവു പറയുകയായിരുന്നു.ഇവരിലെ അസാധാരണധൈര്യവും സാഹസികതയും കണ്ടറിഞ്ഞ ഒരു സ്ഥാപനം അവർക്ക് വേണ്ട എല്ലാ സഹായവും സ്പോൺസർ ചെയ്തിരിക്കുകയാണ്.ഇതുവരെ ചൈനയിലെ 700 നഗരങ്ങൾ ഇവർ കണ്ടുകഴിഞ്ഞു.നൂറോളം മലകൾ കയറിക്കഴിഞ്ഞു. ഗിന്നിസ്‌ ബുക്കിൽ കയറിപ്പറ്റുകയാണ് ഇരുവരുടെയും ലക്ഷ്യം. തങ്ങളുടെ ഈ പരിശ്രമങ്ങൾ മറ്റുള്ളവർക്ക് പ്രേരണയാകണമെന്നാണ് ഇവരുടെ അഭിലാഷം.

ചൈനയിലെ താരങ്ങളാണ് ഇന്ന് ഇവർ ഇരുവരും.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+