follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ഗിന്നസ് റെക്കഡ്‌സ്; ഏറ്റവും വലിയ ബാഡ്‌മിന്റൺ റാക്കറ്റ് നിർമ്മിച്ച് കോഴിക്കോട്ടുകാരൻ ദിലീപ് എം ഗിന്നസ് ബുക്കിൽ

സുനിൽ കെ ചെറിയാൻ » Posted : 05/10/2017

ലോകത്തിലെ ഏറ്റവും മലിനമായ മുപ്പത് നഗരങ്ങളിൽ പതിനാറും ഇന്ത്യയിൽ. പറയുന്നത് ഗിന്നസ് ബുക്ക് ഓവ് വേൾഡ് റെക്കഡ്‌സ്. വൃദ്ധരിൽ കൂടുതൽ സ്ത്രീകൾ. ജപ്പാനിലാണ് ആയുർ"ദീർഘർ". ഒരു ജാപ്പനീസ് അപ്പാപ്പൻ കഴിഞ്ഞ വർഷം, 96 വയസിൽ, ബിരുദമെടുത്തു.



ഏറ്റവും ഉയരം കൂടിയ വനിത, സിദ്ദീഖ പ്രവീൺ, എട്ടടി രണ്ടിഞ്ച്, ഇന്ത്യക്കാരിയാണ്. അവയവ ദാതാക്കൾ ഒത്തുകൂടിയതിൽ തമിഴ് നാട്ടിലെ ദിണ്ടിഗലിന് റെക്കഡുണ്ട്. 6697 പേരാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിച്ച യോഗത്തിൽ അവയവം ദാനം ചെയ്യാമെന്ന് പറഞ്ഞ് ഒപ്പിടാൻ ഒരുമിച്ചത്. കർണാടകയിൽ 16414 പേർ ഒത്തുചേർന്നത് പല്ല് തേയ്ക്കാനായിരുന്നു.

കോഴിക്കോട്ടുകാരൻ ദിലീപ് എം ഗിന്നസ് ബുക്കിൽ കയറിയത് ഏറ്റവും വലിയ ബാഡ്‌മിന്റൺ റാക്കറ്റ് നിർമ്മിച്ചാണ്. സാധാരണ റാക്കറ്റിനേക്കാൾ 24 മടങ്ങ് വലുതാണിത്.

ഇരുപത് അടി നീളമുള്ള സ്ക്രൂഡ്രൈവർ നിർമ്മിച്ച് റായ്‌പൂരിലെ ആദിത്യ പ്രതാപ്; കിംഗ് സൈസ് ബെഡ് വലിപ്പമുള്ള ബിസിനസ് കാർഡ് ഒരുക്കി ഛത്തീസ്‌ഗറിലെ സന്തോഷ് തുടങ്ങിയവരും ഗിന്നസ് ഇന്ത്യാക്കാർ. ഖത്തറിലെ ദോഹയിലുള്ള ഒരു റെസ്റ്ററന്റ് 25 അടി നീളമുള്ള താക്കോൽ നിർമ്മിച്ചാണ് റെക്കോഡിട്ടത്.



ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി യു എ ഇ യൂത്ത് അഫയേഴ്‌സ് മന്ത്രി, 22-കാരി ഷമ്മ ബിൻത് സുഹൈൽ. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്ന് ആ പാർട്ടി അവർ അവകാശപ്പെടുന്നു.

ഏറ്റവും കൂടുതൽ വളരുന്ന കമ്പനി ഫെയ്‌സ്ബുക്ക്; വളരുന്ന രാജ്യം അയർലണ്ട്; വളർച്ചാ നിരക്ക് കുറവുള്ള രാജ്യം യമൻ. ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ, ക്രമത്തിൽ: ചൈനീസ്, സ്‌പാനിഷ്‌, ഇംഗ്ളീഷ്, അറബിക്, ഹിന്ദി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+