follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ജാപ്പനീസ് ബ്രിട്ടീഷ് എഴുത്തുകാരന് സാഹിത്യ നൊബേൽ

സുനില്‍ കെ ചെറിയാന്‍ » Posted : 06/10/2017

കസുവൊ ഇഷിഗുരോ: ഓർമ്മയുടെ അപൂർണത, നശ്വരത, കാലത്തിന്റെ ചോർച്ചയുള്ള കൈപ്പിടി തുടങ്ങിയവ ഇഷ്ടപ്രമേയങ്ങളായുള്ള ജാപ്പനീസ് ബ്രിട്ടീഷ് എഴുത്തുകാരന് സാഹിത്യ നൊബേൽ. യുദ്ധം, സ്നേഹം, ഓർമ്മ തുടങ്ങിയ വലിയ വിഷയങ്ങളെ നിയന്ത്രണ വിധേയമാക്കി എഴുത്ത് ജെയ്ൻ ഓസ്റ്റിൻ, കാഫ്ക, മാർസൽ പ്രൂസ്ത് എന്നിവരുടെ മിശ്രിതമാണ് എന്ന് സ്വീഡിഷ് അക്കാദമി.

നാഗസാക്കിയിൽ ജനിച്ച് ബ്രിട്ടനിലെ ഗ്രാമർ സ്‌കൂളിൽ ഷെർലക്ക് ഹോംസ് രസിച്ച് വളർന്ന "സത്യസന്ധതയുടെ എഴുത്തുകാരൻ" കൂടുതൽ വിശകലനം ചെയ്ത വിഷയം ബ്രിട്ടീഷ് ക്ലാസ് സിസ്റ്റം ആയിരുന്നു. പച്ചയായി പറയുന്ന ബോധധാരാ ശൈലിയാണെങ്കിലും ഭാവി-സയൻസ് ഫിക്ഷനും ഡിറ്റക്ടീവ് രീതികളും ആ എഴുത്ത് പാട്ടെഴുത്തുകാരൻ കൂടിയായിരുന്നു - കൈകാര്യം ചെയ്തു.

ലണ്ടനിൽ ജീവിക്കുന്ന മധ്യവയസ്കയായ ഒരു ജാപ്പനീസ് സ്ത്രീ, രണ്ടാം ലോകയുദ്ധത്തിന് ശേഷം ജപ്പാനിലിരുന്ന് കഥ പറയുന്ന ഒരു വൃദ്ധ ചിത്രകാരൻ, മുതലാളി സ്ത്രീയുമായുള്ള ബന്ധം വിവരിക്കുന്ന പാചകക്കാരൻ - ഇവരായിരുന്നു ജീവിതം ആത്മാർത്ഥമായി പ്രഥമപുരുഷനിൽ പറഞ്ഞ കഥാപാത്രങ്ങൾ.

ഏറ്റവും ഒടുവിൽ വന്നത് ഒരു ഫാന്റസിയാണ്. നഷ്ടപ്പെട്ട് പോയ മകനെ അന്വേഷിച്ചിറങ്ങുന്ന ബ്രിട്ടീഷ് ഗ്രാമ ദമ്പതികൾ ഒരു യോദ്ധാവിനെ കണ്ടുമുട്ടുന്ന "ദ ബറീഡ് ജയന്‍റ്."





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+