Advertisment

പ്രതിമാസം ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിച്ചിരുന്ന ജോലിയോടു ഗുഡ്‌ബൈ പറഞ്ഞ് ഈ ദമ്പതികള്‍ തുടങ്ങിയത് ഒരു കിടിലന്‍ 'ചായക്കട'

author-image
admin
New Update

പ്രതിമാസം ലക്ഷക്കണക്കിന് ശമ്പളം ലഭിച്ചിരുന്ന ജോലിയോടു ഗുഡ്‌ബൈ പറഞ്ഞ് നാഗ്പുര്‍ സ്വദേശികളായ ഈ ദമ്പതികള്‍ തുടങ്ങിയത് ഒരു ചായക്കടയാണ്. നിതിന്‍ ബിയാനിയും ഭാര്യ പൂജയുമാണ് ചായക്കട തുടങ്ങിയത്.

Advertisment

publive-image

ഇത് ഒരു സാധാരണ ചായക്കടയാണെന്നു കരുതരുതേ… ‘ചായ് വില്ല’ എന്നു പേരിട്ടിരിക്കുന്ന ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമായ ഇരുപതോളം തരം ചായയും കാപ്പിയും ലഭിക്കും. ചായ ഓര്‍ഡര്‍ചെയ്യാന്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. കോര്‍പറേറ്റ് സ്ഥാപനങ്ങളിലേക്കുള്ള ചായയുടെ മൊത്തക്കച്ചവടവും ഇവര്‍ സ്വന്തമാക്കിക്കഴിഞ്ഞു.

പൂനയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. പണ്ടു മുതലേ ‘ചായകുടിയില്‍’ ഏറെ താത്പര്യമുണ്ടായിരുന്നു ഇരുവര്‍ക്കും. അങ്ങനെയിരിക്കെയാണ് ആ ഐഡിയ തോന്നിയത്. ഒരു ചായക്കട അങ്ങ് തുടങ്ങുക… പിന്നെ ഏറെ ആലോചിക്കേണ്ടിവന്നില്ല ഇരുവര്‍ക്കും.

പ്രതിമാസം ലക്ഷക്കണക്കിന് ശമ്പളം ലഭിച്ചിരുന്ന ജോലിയോടു ഗുഡ്‌ബൈ പറഞ്ഞ് ഇരുവരും നാഗ്പുരിലെ സിഎ റോഡില്‍ ഒരു ചായക്കട തുടങ്ങുകയായിരുന്നു.

Advertisment