Advertisment

മനുഷ്യ സ്നേഹിയായ സംഗീത ഉപാസകന്‍: മുരളി അപ്പാടത്ത്

author-image
admin
New Update

- അനസ് റഹീം

Advertisment

പല പല വലിയ 'ചാനൽ വേദി'കളിലും മറ്റും വന്നെത്തുന്ന 'സ്പെഷ്യൽ കലാകാരന്മാരെ'യെല്ലാം ആദ്യമേ കണ്ടെത്തുകയും അവർക്ക് പാടാനുള്ള അവസരം കൊടുക്കുകയും സ്വന്തം വരുമാനത്തിൽ നിന്നും അവർക്ക് അർഹമായ പ്രതിഫലം നൽകുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ മഹനീയമായ ഈ പ്രവർത്തി ആരും അറിയാതെ പോകുന്നുവെന്നതാണ് വളരെ വിഷമിപ്പിക്കുന്ന യാഥാർത്ഥ്യം.

സകലകലാവല്ലഭൻ 'കമലാഹാസൻ',സംഗീതജ്ഞൻ 'ശങ്കർ മഹാദേവൻ' തുടങ്ങിയവരെപോലും പാട്ടുപാടി ഞെട്ടിച്ച കലാകാരൻ 'രാകേഷ് ഉണ്ണി നൂറനാട് ' ആദ്യമായ് പാടിയ ആൽബം ഗാനത്തിന് സംഗീതം നിർവ്വഹിച്ചതും ആദ്യ പ്രതിഫലം നൽകിയതും 'മുരളി അപ്പാടത്ത്' തന്നെയാണ്. ഇത് പോലെ എത്രയോ പേർ.

publive-image

'കോമഡി ഉത്സവം' വേദിയിൽ പല തവണ വന്നിട്ടുള്ള ഇദ്ദേഹം ഇന്ന് ആൽബം രംഗത്തും ഷോർട്ട് ഫിലിം, സിനിമാരംഗത്തും തിരക്കുള്ള സംഗീതജ്ഞനായി മാറുമ്പോഴും സാധാരണക്കാർക്ക് വേണ്ടിത്തന്നെയാണ് താൻ നിലകൊള്ളുന്നതെന്ന് ഈ പ്രതിഭ വ്യക്തമാക്കുന്നുണ്ട്.ഇന്ന് ഇദ്ദേഹത്തിന്റെ ഏക ഉപജീവനവും സംഗീതം തന്നെയാണ്.

പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം പഴയ ലക്കിടി അകലൂർ സ്വദേശിയായ ഇദ്ദേഹം ഗായകൻ,സംഗീതസംവിധായകൻ എന്നീ നിലകളില്‍ വര്‍ഷങ്ങളായി ശ്രദ്ധേയനാണ്. ഒട്ടനവധി സംഗീത ആല്‍ബങ്ങളും, ഭക്തി ഗാന കാസറ്റുകളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. ഭാര്യയായ 'നീതു'വിനോടും മക്കളായ 'ആതിര','ആരതി' എന്നിവരോടുമൊപ്പം സന്തുഷ്ടകുടുംബജീവിതം നയിക്കുന്ന ഇദ്ദേഹം മൂന്നു വർഷത്തോളമായി സംഗീതലോകത്ത് തുടര്‍ വിസ്മയം സൃഷ്ടിച്ചു മുന്നേറുകയാണ്.

300 ഓളം ഗാനങ്ങൾ ഇതിനോടകം സംഗീതം നിർവഹിച്ചു കഴിഞ്ഞ ഈ പ്രതിഭ സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് വീട്ടിൽ നിന്ന് തന്നെയാണ്.അച്ഛനും സഹോദരങ്ങളും പാടുന്ന പ്രചോദനം ഉൾക്കൊണ്ട്‌ അഞ്ചു വയസ്സ് മുതൽ പാടിത്തുടങ്ങിയ ഇദ്ദേഹം പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസത്തിന് ശേഷം മൂന്നു വർഷം പാലക്കാട്‌ ചെമ്പൈ സംഗീത കോളേജിൽ സംഗീതം പഠിച്ചു. കാലിനുണ്ടായ ചെറിയൊരു അപകടവും, വീട്ടിലെ പ്രാരാബ്ധങ്ങളും മറ്റും കാരണം സംഗീതപഠനം പിന്നീട് തുടരാൻ സാധിച്ചില്ല.

പിന്നീട് 15 വർഷത്തോളം 'വെൽഡിങ്ങ് ജോലി'യുമായി ഉപജീവനം നേടാനുള്ള ശ്രമമായിരുന്നു.അതുകഴിഞ്ഞ് ഒരു വർഷം പ്രവാസജീവിതത്തിലായി രുന്നെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളാൽ അതും ഉപേക്ഷിച്ചു നാട്ടിലേക്കു തിരിച്ച ഈ കലാകാരൻ നാട്ടിലെത്തിയതിന് ശേഷം മനസ്സിൽ ഒതുക്കിവെച്ചിരുന്ന സംഗീതലോകം പൊടിതട്ടിയെടുക്കുകയായിരുന്നു. നിർദ്ധനരായ ധാരാളം കലാകാരൻമാർക്ക് അവസരം കൊടുക്കാൻ മനസ്സ് കാണിക്കുന്ന ഈ കലാകാരൻ മറ്റുള്ളവർക്ക് തീർച്ചയായും മാതൃകയാണ് .

'പത്താം ക്ലാസ്സ്‌ കഴിഞ്ഞ സമയങ്ങളിൽ ഒക്കെ ഇദ്ദേഹം പാടാൻ ഒരു അവസരം ചോദിച്ചു നാട്ടിലും മറ്റും പല ഗാനമേളവേദികളുടെയും സ്റ്റേജിന്റെ പരിസരങ്ങളിലും മറ്റും കാത്തുനിൽക്കുകയും എല്ലാം കഴിയുമ്പോൾ "അടുത്ത വർഷമാകട്ടെ"..എന്ന പതിവ് മറുപടിയുമായി മടക്കിഅയക്കുകയും ചെയ്ത അവഗണന ബാധിച്ച ദുരനുഭവം ഉള്ളതിനാൽ തന്നെയാണ് ഇദ്ദേഹം ഇന്ന് അവസരങ്ങളില്ലാതെ കഷ്ടപെടുന്നവർക്കും വളർന്നു വരുന്ന പ്രതിഭകളെയും മറ്റും കണ്ടെത്തി അവർക്ക് അവസരവും പ്രതിഫലവും നൽകുന്നത്'.

കലയും കലാകാരന്മാരും കഴിവുള്ളവരും അവഗണനയനുഭവിച്ച അവസ്ഥയിലാവരുത് എന്ന മഹനീയമായ ചിന്തയാണ് ഇദ്ദേഹത്തിന്റെ ഊർജ്ജം. ഈ അതുല്യപ്രതിഭയുടെ വലിയ മനസ്സിനും കഴിവിനും ഗ്രേറ്റ്‌ സല്യൂട്ട്...

Advertisment