Advertisment

യുവാവ് മദ്യപിക്കുന്നതിനിടെ ലൈറ്റര്‍ വിഴുങ്ങി; വൻ ദുരന്തം ഒഴിവാക്കിയതിങ്ങനെ

New Update

ബെയ്ജിങ്: യുവാവ് മദ്യപിക്കുന്നതിനിടെ ലൈറ്റര്‍ വിഴുങ്ങി. ലൈറ്ററിന്‍റെ ഒരു ഭാഗം വേര്‍പെടുകയും അതില്‍ നിന്നുള്ള ഇന്ധനം വയറ്റിലേക്ക് വ്യാപിക്കുകയും ചെയ്തു. അയാള്‍ ഏമ്ബക്കം വിടുമ്ബോള്‍ ഇന്ധനത്തിന്‍റെ മണം പുറത്തറിയുന്നുണ്ടായിരുന്നു.

Advertisment

publive-image

കേട്ടുകേള്‍വിയില്ലാത്ത ഈ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് വടക്കുകിഴക്കന്‍ ചൈനയിലെ യുവാവ് രക്ഷപ്പെട്ടത്.

സംഭവത്തിന്‍റെ തുടക്കം ഇങ്ങനെയാണ്. കടുത്ത ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയതാണ് ലിയോണിങ് പ്രവിശ്യയിലെ ഷെന്യാങ് സ്വദേശി.

പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഇയാളുടെ വയറ്റില്‍ കണ്ടെത്തിയത് ഒരു ലൈറ്റര്‍ മൂന്ന് ദിവസം മുമ്ബ് മദ്യപിക്കുന്നതിനിടെ ഇയാള്‍ വിഴുങ്ങിയതാണ് ഈ ലൈറ്റര്‍.

'ഗ്യാസ്ട്രോ സ്കോപ് പരിശോധന നടത്തിയപ്പോഴാണ് വയറ്റില്‍ ലൈറ്റര്‍ കണ്ടെത്തിയത്.' ഷെന്യാങിലെ ഫിഫ്ത് പീപ്പിള്‍സ് ആശുപത്രിയിലെ ഡോക്ടര്‍ ലിയു ചി പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുറത്തുവരുന്ന ഇന്ധനം തീയുമായി ചേര്‍ന്നിരുന്നെങ്കില്‍ ഇയാള്‍ പൊട്ടിത്തെറിക്കുമായിരുന്നു എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഇയാള്‍ക്ക് സിഗരറ്റ് വലിക്കാന്‍ തോന്നാതിരുന്നതും ഇതിനായി തീ ഉപയോഗിക്കാതിരുന്നതും ഭാഗ്യമെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്.

Advertisment