Advertisment

താമരശ്ശേരിയിൽ ഇടിമിന്നലില്‍ വീട് തകര്‍ന്നു

New Update

കോഴിക്കോട്: താമരശ്ശേരിയിൽ ഇടിമിന്നലില്‍ വീട് തകര്‍ന്നു. താമരശേരി പള്ളിപ്പുറം കുരിക്കള്‍ തൊടുകയില്‍ രാമകൃഷ്ണന്‍ മാസ്റ്ററുടെ ടെറസ് വീടാണ് ശനിയാഴ്ച രാത്രിയിലുണ്ടായ മിന്നലില്‍ തകര്‍ന്നത്.വീടിന്റെ ചുമരുകളും ടൈല്‍സും പൊട്ടി തകര്‍ന്നു.

publive-image

വയറിങ് മുഴുവനായും കത്തിനശിച്ചു. ഇലക്ട്രിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. വീടിനു സമീപത്തെ തേക്ക് മരം നടു പിളര്‍ന്നുപോയി. ഉണക്കാനിട്ട വസ്ത്രങ്ങള്‍ വരെ കത്തി ചാമ്പലായി. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Advertisment