Advertisment

പാലായിൽ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു

New Update

ഇടിമിന്നലേറ്റ് നെച്ചിപ്പുഴൂർ വള്ളേം കുഴിയിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ സാവിത്രിയമ്മ (70) മരണമടഞ്ഞു.ഇന്ന് വൈകിട്ട് 4.30 ഓടെ ആയിരുന്നൂ സംഭവം. ഷോക്കേറ്റു വീണ സാവിത്രിയമ്മയെ ഉടൻ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം മരുമകൾ ഗിരിജ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിലെ വയറിംഗ് കത്തി നശിച്ചു. വളർത്തു കോഴികളും ചത്തൊടുങ്ങി.വാസുദേവൻ, മധൂസൂദനൻ , അംബിക, സുഷമ എന്നിവരാണ് സാവിത്രിയമ്മയുടെ മക്കൾ .രാധാമണി, ഗിരിജ, നാരായണൻ എന്നിവർ മരുമക്കളും.

സംസ്ക്കാരം ബുധനാഴ്ച 2ന് വീട്ടുവളപ്പിൽ

Advertisment