Advertisment

നായകനി’ൽ നിന്നും ‘ജല്ലിക്കട്ടി’ലേക്ക്; ലിജോ ജോസ് പെല്ലിശ്ശേരി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

‘മലയാളികളുടെ സിനിമ സങ്കൽപ്പങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ നൽകിയ സംവിധായകൻ’ ലിജോ ജോസ് പെല്ലിശ്ശേരി.ഓരോ ചിത്രങ്ങളിലും വ്യത്യസ്തതകൾ പരീക്ഷിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ‘ജല്ലിക്കട്ട്’ എന്ന ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകർക്കും പറയാനുള്ളത് തിയേറ്ററിൽ വിരിഞ്ഞ അത്ഭുതത്തെക്കുറിച്ചാണ്. ഒന്നര മണിക്കൂർ ഓരോ പ്രേക്ഷകനും തിയേറ്ററിൽ ശ്വാസം അടക്കിപിടിച്ചിരുന്ന നിമിഷത്തെക്കുറിച്ചാണ്…

publive-image

മലയാള സിനിമയിൽ മായാജാലം കാണിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ഒരു സിനിമ കുടുംബത്തിൽ നിന്നും വന്നതാണ്. മലയാള സിനിമ കണ്ട മികച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയിലേക്ക് ചുവടുവച്ചത്.

publive-image

സിറ്റി ഓഫ് ഗോഡ് (2011), ആമേൻ (2013), ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 2017 ൽ 86 പുതുമുഖങ്ങൾ മുഖ്യ കഥാപാത്രമായി എത്തിയ അങ്കമാലി ഡയറിസ് എന്ന സിനിമയാണ് മലയാള സിനിമയിൽ ലിജോയുടെ സ്ഥാനം ഉറപ്പിച്ചത്. ശേഷം ഈ.മ.യൗ 2018 ൽ പുറത്തിറങ്ങി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലൂടെ ലിജോയെത്തേടിയെത്തി. 48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരം, 49-ാമത് അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പിയാകിൻ മികച്ച നടനുള്ള അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Advertisment