Advertisment

പുതുപ്പള്ളി സ്വദേശി മെല്‍ബണില്‍ അന്തരിച്ചു; ലിജു ജോര്‍ജിന്റെ (41) മരണം ഹൃദയാഘാതം മൂലം

author-image
admin
New Update

publive-image

Advertisment

മെല്‍ബണ്‍: പുതുപ്പള്ളി തലപ്പാടി സ്വദേശി ലിജു ജോര്‍ജ് (41) മെല്‍ബണില്‍ ഹൃദയാഘാതം മൂലം മരിച്ചു. അടുപ്പറമ്പില്‍ റിട്ട. ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ എ.സി. ജോര്‍ജിന്റെയും വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ കുഞ്ഞുകുഞ്ഞമ്മയുടെയും മകനാണ്.

ഭാര്യ: ബീന. ലിയ, ജയ്ഡന്‍ എന്നിവര്‍ മക്കളാണ്. മെല്‍ബണിലെ ക്രെഗിബേണിലായിരുന്നു ലിജു കുടുംബസമേതം താമസിച്ചിരുന്നത്.

മെല്‍ബണ്‍ മാര്‍ത്തോമാ പള്ളിയിലെയും പുതുപ്പള്ളി തലപ്പാടി നസ്‌റത്ത് മാര്‍തോമാ പള്ളിയിലെയും സജീവാംഗമായിരുന്നു ഇദ്ദേഹം.

Advertisment