Advertisment

ദൈവദാസി മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

New Update

കൊച്ചി: സെന്റ് തെരേസാസ് കോളേജ്, എറണാകുളം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള വ്യക്തികളെയാണ് അവാര്‍ഡിനായി പരിഗണിക്കുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.

Advertisment

publive-image

കൊച്ചിയുടെ വിദ്യാഭ്യാസ സാമൂഹിക രംഗത്തു തനതായ മാറ്റങ്ങള്‍ വരുത്തി കേരളീയ നവോത്ഥാനത്തിനു തുടക്കം കുറിച്ച വ്യക്തിയാണ് ദൈവദാസി മദര്‍ തെരേസ ലിമ. 2015-ലാണ് തെരേസ ലിമ പുരസ്‌കാരം കോളേജ് മാനേജ്മന്റ് ഏര്‍പ്പെടുത്തിയത്.

ഡോ. എം ലീലാവതി, ഷീബ അമീര്‍, മേരി എസ്തപ്പാന്‍, ലിസ്ബ യേശുദാസ് എന്നിവരാണ് മുമ്പ് ഈ പുരസ്‌കാരം നേടിയവര്‍. അപേക്ഷകര്‍ വിശദമായ ബയോഡേറ്റയും ഫോട്ടോയും സഹിതം ഡയറക്ടര്‍, സെന്റ് തെരേസാസ് കോളേജ്, എറണാകുളം - 682011 എന്ന വിലാസത്തില്‍ ഡിസംബര്‍ 30-ന് മുന്‍പായി അപേക്ഷ നല്‍കേണ്ടതാണ്.

2020 ജനുവരി 29-ന് സെന്റ് തെരേസാസ് കോളേജില്‍ വച്ച് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 94474 74688

Advertisment