Advertisment

മന്ത്രിയാക്കിയില്ലെങ്കില്‍ വീഴ്ത്തികളയും ; സമുദായാംഗത്തെ മന്ത്രിയാക്കിയില്ലെങ്കില്‍ യെദ്യൂരപ്പ സര്‍ക്കാരിനെ വീഴ്ത്തുമെന്ന ഭീഷണിയുമായി ലിംഗായത്ത് മഠാധിപതി

New Update

ബെംഗളൂരു: സമുദായാംഗത്തെ മന്ത്രിയാക്കിയില്ലെങ്കില്‍ യെദ്യൂരപ്പ സര്‍ക്കാരിനെ വീഴ്ത്തുമെന്ന ഭീഷണിയുമായി ലിംഗായത്ത് മഠാധിപതി ശ്രീശൈല സാരംഗ് മഠാധിപതി സാരംഗധര ദേശികേന്ദ്ര സ്വാമി. കലബുറഗി എം.എല്‍.എ. ദത്താത്രേയ പാട്ടില്‍ റെവൂരിനെ മന്ത്രിയാക്കിയില്ലെങ്കിലാണ് ബി.ജെ.പി. എം.എല്‍.എ.മാരുടെ കൂട്ടരാജി വയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

Advertisment

publive-image

ദത്താത്രേയ പാട്ടീല്‍ റെവൂരിനെ മന്ത്രിയാക്കിയില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ യെദ്യൂരപ്പയ്ക്ക് കഴിയില്ലെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കല്യാണ കര്‍ണാടക മേഖലയില്‍നിന്നുള്ള പത്ത് എം.എല്‍.എ.മാര്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയാക്കുന്നില്ലെങ്കില്‍ ദത്താത്രേയ പാട്ടീലിനോട് എം.എല്‍.എ.സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുമെന്നും ഏക്കര്‍ കണക്കിന് കൃഷിയിടവും ബിസിനസുമുള്ള അദ്ദേഹത്തിന് രാഷ്ട്രീയത്തിന്റെ ആവശ്യമില്ലെന്നും മഠാധിപതി പറഞ്ഞു.

സമുദായാംഗങ്ങളായ എം.എല്‍.എ.മാരെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി നേരത്തേയും മഠാധിപതിമാര്‍ രംഗത്തെത്തിയിരുന്നു.

maharashtra bs yediyurappa karnataka cabinet lingayat-monk yedyoorappa cabinet
Advertisment